സ്വകാര്യ ബസ്സുടമകൾക്ക് വൻ തിരിച്ചടി; കെ.എസ്.ആര്‍.ടി.സിയുടെ 49 ബെംഗളൂരു സര്‍വീസുകള്‍ ബുക്കിങ് ആരംഭിച്ചു, 8 അധിക സര്‍വീസുകള്‍ കൂടി ഉടൻ!!

സ്വകാര്യ ബസ്സുടമകൾക്ക് വൻ തിരിച്ചടി; കെ.എസ്.ആര്‍.ടി.സിയുടെ 49 ബെംഗളൂരു സര്‍വീസുകള്‍ ബുക്കിങ് ആരംഭിച്ചു, 8 അധിക സര്‍വീസുകള്‍ കൂടി ഉടൻ ആരംഭിക്കും.

എന്ത് വിലകൊടുത്തും സമരത്തെ നേരിടാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. സൂപ്പര്‍ ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വീസ് നടത്തുക.

അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സമരത്തെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി കേരളത്തിനു പുറത്തേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അനാവശ്യ പിഴ ഈടാക്കുന്നതായി ആരോപിച്ചാണ് അന്തര്‍ സംസ്ഥാന ബസ് ഉടമകള്‍ പണിമുടക്കുന്നത്.

വായിക്കുക:  കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന!!

ഇതോടെ സ്വകാര്യ ബസ് സമരത്തെ നേരിടുന്നതിന് കൂടുതല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സിയും രംഗത്തെത്തി.

വായിക്കുക:  ഇനി മെട്രോയില്‍ യാത്ര ചെയ്യാനും ഹെല്‍മെറ്റ്‌ ധരിക്കേണ്ടി വരുമോ? മെട്രോ സ്റ്റേഷന്‍റെ ഫാള്‍സ് സീലിംഗ് തകര്‍ന്ന് വീണു;യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.

 

Slider
Loading...

Related posts