‘ഹാപ്പി എവർ ആഫ്റ്റർ’ – വിവാഹിതരോ അവിവാഹിതരോ കൂടുതൽ സന്തുഷ്ടർ!

അവിവാഹിതയും, കുട്ടികളില്ലാത്തതുമായ സ്ത്രീകൾ വളരെ സന്തുഷ്ടരാണെന്ന് പഠനം. അമേരിക്കൻ ടൈം സർവെ നടത്തിയ പഠനത്തിലാണ് അവിവാഹിതരായ സ്ത്രീകള്‍ക്കാണ് ആരോഗ്യവും ആയുസും കൂടുതലെന്ന് പറയുന്നത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറും ‘ഹാപ്പി എവർ ആഫ്റ്റർ’ എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ പോൾ ഡോൾമാന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ഇതില്‍ വിവാഹിതരും, അവിവാഹിതരും, വിവാഹമോചനം നേടിയവരും, പങ്കാളി മരിച്ചുപോയവരും തമ്മിലുള്ള വ്യത്യാസങ്ങള്‍- അവരുടെ സന്തോഷങ്ങള്‍, ദുഖങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിരുന്നു.

വായിക്കുക:  "പ്രയാണത്തെ പ്രണയിച്ച പെണ്‍കൊടി" -ഗീതു മോഹന്‍ദാസിനെ അടുത്തറിയാം..

വിവാഹത്തിന് ശേഷം സന്തോഷത്തിലാണോ എന്ന ചോദ്യത്തിന് പലരും പങ്കാളിയുടെ സാന്നിധ്യത്തിൽ സന്തുഷ്ടരാണെന്നാണ് പറഞ്ഞത്. വിവാഹം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത് സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ്. വിവാഹത്തിന് മുമ്പാണ് മിക്ക സ്ത്രീകളും കൂടുതൽ സന്തോഷമുള്ളവരായിരിക്കുന്നതെന്ന് പോൾ ഡോൾമാൻ പറയുന്നു.

വിവാഹം കഴിഞ്ഞാൽ പുരുഷന്മാരുടെ സ്വഭാവത്തിനാണ് പ്രധാനമായി മാറ്റം വരുന്നതെന്നും പുരുഷന്‍ വിവാഹം കൊണ്ട് ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുമ്പോള്‍ സ്ത്രീക്ക് അത്രയും സാധ്യമല്ലെന്നും പോൾ ഡോൾമാൻ പറഞ്ഞു. 75 ശതമാനം സ്ത്രീകളും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് പഠനത്തിൽ പറയുന്നത്.

Slider
Loading...

Related posts