ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളിയില്‍ നടന്നു;പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Loading...

ബെംഗളൂരു :ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തഞ്ചാമത് വാര്‍ഷിക പൊതുയോഗം ജാലഹള്ളി ക്രോസിന് സമീപമുളള ദീപ്തി ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രാമനാഥ കാമത്ത് വരവുചെലവുകണക്കുകളും വെല്‍ഫെയര്‍ സെക്രട്ടറി പി.കെ.സജി ക്ഷേമപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

രജതജൂബിലി വിപുലമായി ആഘോഷിക്കാനും സ്മരണിക പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

വായിക്കുക:  നൻമ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി.

പുതിയ ഭാരവാഹികള്‍ : വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), സി ഡി.ആന്റണി (വൈസ് പ്രസിഡണ്ട്), വി.സോമരാജന്‍ (ജനറല്‍ സെക്രട്ടറി), എം.പി.അച്ചുതന്‍ (ട്രഷറര്‍), ബേബിജോണ്‍ (വെല്‍ഫെയര്‍ സെക്രട്ടറി), ജി.ഹരികുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), സന്തോഷ് .ടി.ജോണ്‍, ഇ.കൃഷ്ണദാസ് (അസിസ്റ്റന്റ് സെക്രട്ടറിമാര്‍). പി.കൃഷ്ണകുമാര്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), പി.വി.സലീഷ് (ജനറല്‍ കണ്‍വീനര്‍), കെ.സന്തോഷ്‌കുമാര്‍ (അഡൈ്വസര്‍).

Slider
Slider
Loading...

Written by 

കേരള ശബ്ദം ആഴ്ചപ്പതിപ്പിന്റെ ബെംഗളൂരു ബ്യുറോ ചീഫ് ആണ് ലേഖകന്‍.നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്.കേരള ശബ്ദത്തില്‍ ഇപ്പോള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Related posts

error: Content is protected !!