നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക ബാങ്ക് ലോൺ എടുക്കേണ്ട; പ്രതിമാസ വാടകയെന്ന പുതിയ രീതിയുമായി കാർ കമ്പനികൾ!!

Loading...

നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക ബാങ്ക് ലോൺ എടുക്കേണ്ട; പ്രതിമാസ വാടകയെന്ന പുതിയ രീതിയുമായി കാർ കമ്പനികൾ. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല.

ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാർ കമ്പനിയുമായി ഒരു കരാറിലെത്തിയാൽമതി. പ്രതിമാസ വാടകയ്ക്ക് നിങ്ങൾക്ക് കാർ സ്വന്തമാക്കാം.

വായിക്കുക:  അനധികൃത ഭൂമിയിടപാട്: സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്ന് കോടതി

ഇതുവരെ കമ്പനികൾക്ക് മാത്രം നൽകിയിരുന്ന ഒരു സംവിദാനമാണ് കാർ ലീസ്. നടപ്പ് സാമ്പത്തിക വർഷം ആദ്യ രണ്ടുമാസങ്ങളിൽ വാഹന വില്പന 19 ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് പുതിയ തീരുമാനം. വരും മാസങ്ങളിലും വില്പന കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതൊക്കെ മുന്നിൽ കണ്ടാണ് പുതിയ നീക്കത്തിന് കാർ കമ്പനികൾ മുതിർന്നത്.

വായിക്കുക:  ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത.

 

Slider
Slider
Loading...

Related posts

error: Content is protected !!