ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു!

Loading...

ബെംഗളൂരു: നഗരത്തിലെ കെംപെഗൗഡ അന്തരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറയുന്നു. ജെറ്റ് എയർവെയ്‌സിന്റെ പ്രവർത്തനം നിർത്തിയത് തിരിച്ചടിയാകുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മേയ് മാസത്തിൽ ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ 2.1 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്.

തകരാറുള്ള ബോയിങ്‌ 737 വിമാനങ്ങൾ പിൻവലിച്ചതും യാത്രക്കാരുടെ എണ്ണം കുറച്ചു. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഒട്ടുമിക്ക വിമാനക്കമ്പനികൾക്കും ഈ സീരീസിൽപെട്ട വിമാനങ്ങളുണ്ടായിരുന്നു. അതേസമയം രാജ്യത്തെ മറ്റുപ്രമുഖ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായതായി ബെംഗളൂരു വിമാനത്താവളം അധികൃതർ വ്യക്തമാക്കുന്നു.

വായിക്കുക:  സാനിയയെ വിടാതെ ട്രോളന്മാർ; "അമ്മായി അമ്മയ്ക്കൊപ്പം കളി കാണുന്ന സാനിയയുടെ ഒരവസ്ഥ"!

യാത്രക്കാരുടെ കുറവ് താൽകാലികമാണെന്നാണ് അധികൃതരുടെ വാദം. വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രവർത്തനക്ഷമാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

വിമാനത്താവളത്തിലേക്ക് നഗരത്തിൽനിന്ന് കൂടുതൽ ഗതാഗത സൗകര്യമൊരുക്കുന്ന വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്. ഓരോമാസവും യാത്രക്കാരുടെ എണ്ണം കൂടിവരുന്ന പ്രവണതയാണ് വിമാനത്താവളത്തിൽ ഇതുവരെയുണ്ടായിരുന്നത്. മേയ് മാസത്തിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല.

Slider
Slider
Loading...

Related posts

error: Content is protected !!