നെട്ടോട്ടവുമായി നിക്ഷേപകര്‍;5 മണിക്കൂറിനിടെ ഐ.എം.എ ജ്വല്ലറിക്ക് എതിരെ പരാതി നല്‍കിയത് 3300;മുങ്ങിയ ഉടമ മന്‍സൂര്‍ ഖാന്‍ യു.എ.ഇ യിലേക്ക് കടന്നതായും അഭ്യുഹം.

ബെംഗളൂരു:ഇന്നലെ കാണാതായ ശിവാജി നഗറിലെ ഐ എം എ ജ്വല്ലറി ഉടമ യു എ ഇ യിലേക്ക് കടന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു.താന്‍ ഈ ഭൂമി വിട്ടു പോകുകയാണ് എന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട് എങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണ് എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

“നിങ്ങള്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഭൂമിയിലുണ്ടാകില്ല”എന്ന ശബ്ദ സന്ദേശം പങ്കുവച്ച് ശിവാജി നഗറിലെ ഐ.എം.എ ജ്വല്ലറി ഉടമ മുങ്ങി;മന്‍സൂര്‍ ഖാനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്;3 ദിവസമായി ജ്വല്ലറി അടഞ്ഞ് കിടക്കുന്നു;കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ട്ടപ്പെട്ട വേദനയില്‍ പ്രതിഷേധവുമായി നൂറ് കണക്കിന് ആള്‍ക്കാര്‍ സ്വര്‍ണക്കടയുടെ മുന്നില്‍.

അതേസമയം ഡി സി പിയുടെ നേതൃത്വത്തില്‍ ബോറിംഗ് ആശുപത്രിക്ക് സമീപം സജ്ജീകരിച്ച പരാതി സ്വീകരിക്കാനുള്ള കൌണ്ടറില്‍ ജനപ്രളയമാണ് രൂപപ്പെട്ടത്,ഇത് ഗതാഗതക്കുരുക്കിന് വരെ കാരണമായി.

400 കോടി രൂപ വാങ്ങി എന്ന മുങ്ങിയ ഐ.എം.എ ജ്വല്ലറി ഉടമയുടെ ആരോപണം നിഷേധിച്ച് ശിവാജി നഗര്‍ എം.എല്‍.എ റോഷന്‍ ബൈഗ്.

കഴിഞ്ഞ അഞ്ചു മണിക്കൂറില്‍ 3300 പേര്‍ പരാതി നല്‍കി.വെള്ളക്കടലാസില്‍ എഴുതിയ പരാതിയുടെ കൂടെ തങ്ങളുടെ കൈവശം ഉള്ള രേഖകള്‍ കൂടി ഹാജരാക്കാന്‍ ഡി സി പിയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് ആവശ്യപ്പെട്ടു.

വായിക്കുക:  കനത്ത മഴക്ക് സാദ്ധ്യത;നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വായിക്കുക:  വൈറ്റ് ഫീൽഡിൽ നിന്ന് പുതിയ റെയിൽവേ ലൈൻ വരുന്നു.

 

Slider
Slider
Loading...

Related posts