മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ എച്ച് ഡി ദേവഗൗഡ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി!

Loading...

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങുന്നതിനിടെ എച്ച് ഡി ദേവഗൗഡ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രണ്ട് സ്വതന്ത്ര എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ ശക്തമാക്കാനുള്ള തീരുമാനം ഗൗഡ രാഹുലിനെ അറിയിച്ചതായാണ് സൂചന. അരമണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ മന്ത്രിസഭാവികസനം തന്നെയായിരുന്നു പ്രധാന അജണ്ട.

വായിക്കുക:  കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയുടെ അച്ഛൻ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാമലിംഗ റെഡ്ഡിയും ആര്‍. രോഷന്‍ ബെയ്ഗും കാബിനറ്റ് വിപുലീകരണത്തെ പരസ്യമായി ചോദ്യംചെയ്ത സാഹചര്യത്തിലാണ് രണ്ട് സ്വതന്ത്ര എംഎല്‍എമാരെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

Slider
Slider
Loading...

Related posts

error: Content is protected !!