“നിങ്ങള്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഭൂമിയിലുണ്ടാകില്ല”എന്ന ശബ്ദ സന്ദേശം പങ്കുവച്ച് ശിവാജി നഗറിലെ ഐ.എം.എ ജ്വല്ലറി ഉടമ മുങ്ങി;മന്‍സൂര്‍ ഖാനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്;3 ദിവസമായി ജ്വല്ലറി അടഞ്ഞ് കിടക്കുന്നു;കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ട്ടപ്പെട്ട വേദനയില്‍ പ്രതിഷേധവുമായി നൂറ് കണക്കിന് ആള്‍ക്കാര്‍ സ്വര്‍ണക്കടയുടെ മുന്നില്‍.

Loading...

ബെംഗളൂരു : നഗരത്തിലെ കോമേഷ്യല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഐ.എം.എ ജ്വല്ലറിയുടെ ഉടമ മുഹമ്മദ്‌ മന്‍സൂര്‍ ഖാനെ കാണാതായി.ശിവജി നഗരിലേയും ജയനഗറിലെയും വീട് അടഞ്ഞു കിടക്കുകയാണ്.നിരവധി പേര്‍ ആണ് ഐ എം എ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചിരുന്നത് ,പണം നഷ്ട്ടപ്പെട്ടവര്‍ സ്വര്‍ണക്കടയുടെ മുന്നില്‍ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ മൂന്നു ദിവസമായി അടച്ചിട്ടിരിക്കുന്ന ജ്വല്ലറിയില്‍ എത്രപേര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്‌ എന്നാ കണക്കു ഇപ്പോള്‍ ലഭ്യമല്ല,എന്നാല്‍ നൂറിലധികം പേര്‍ കടയുടെ മുന്നില്‍ പ്രതിഷേധിക്കുന്നുണ്ട്‌.ഈസ്റ്റ്‌ ഡിവിഷന്‍ ഡി സി പി ആളുകളുടെ പരാതി പരിശോധിച്ചു.

അതെ സമയം മന്‍സൂര്‍ ഖാന്‍ എന്ന് സ്വയം പരിചയപെടുത്തികൊണ്ട് ലഭിച്ച ഒരു ഓഡിയോ സന്ദേശത്തില്‍ അദ്ദേഹം പറയുന്നത് “നിങ്ങള്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് ഉണ്ടാകും ” എന്നാണ്.

വായിക്കുക:  കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മലയാളി യുവാവ് മരിച്ചു

എന്നാല്‍ ഇദ്ധേഹം ആത്മഹത്യ ചെയ്തിട്ടുണ്ടോ ജീവിച്ചിരിപ്പുണ്ടോ എന്നാ കാര്യം ഇപ്പോഴും ഉറപ്പില്ല,ശിവജി നഗറിലെ ജനപ്രതിനിധി തനിക്കു 400 കോടി രൂപ നല്‍കാനുണ്ട്,തന്നെ എന്നും ക്രിമിനലുകള്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ് ,തന്റെ ജീവന്‍ അപകടത്തില്‍ ആണ് എന്നും ഖാന്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഭീഷണി കാരണം ഭാര്യയെയും മക്കളെയും നഗരത്തിന് പുറത്തുള്ള കുടുംബ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് എന്നും പറയുന്നു.

വായിക്കുക:  സുരക്ഷാ ഭീഷണി: സംസ്ഥാനത്ത് നിന്ന് സാറ്റലൈറ്റ് ഫോൺ വഴി പാകിസ്താനിലേക്ക് വിളിച്ചയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി

തന്റെ സമ്പാദ്യങ്ങള്‍ എല്ലാം വിറ്റിട്ടായാലും താന്‍ നിക്ഷേപകരുടെ കടം വീട്ടും എന്നും അവകാശപ്പെടുന്നു,അതെ സമയം എല്ലാ വിമാനത്താവളങ്ങളിലേക്കും പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് നല്‍കി.ഖാനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഒരു ലക്ഷം രൂപ നിക്ഷേപികുകയാണ് എങ്കില്‍ വര്‍ഷം 36000 രൂപ പലിശ ഇനത്തില്‍ മാത്രം നല്‍ക്കുന്ന വിധത്തില്‍ ആയിരുന്നു ,ഐ എം എ ജ്വല്ലറിയുടെ സ്കീമുകള്‍ അതുകൊണ്ട് തന്നെ നഗരത്തിലെ നിരവധി മിഡില്‍ ക്ലാസുകാര്‍ ഇതില്‍ നിക്ഷേപിചിരുന്നതയാണ് അറിയാന്‍ കഴിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ അറിവാകുന്നതെ ഉള്ളൂ..

Slider
Slider
Loading...

Related posts

error: Content is protected !!