വിഷയ വൈവിധ്യവും പ്രഭാഷണ മികവും കൊണ്ട് ശ്രദ്ധേയമായി “സയൻഷ്യ-2019”

Loading...

ബെംഗളൂരു :സ്വതന്ത്ര ചിന്തയുടെ വസന്തം തീർത്ത് എസ്സെൻസ് ബെംഗളൂരു  വീണ്ടും.
നാലാമതു വാർഷിക പരിപാടിയായ സയൻഷ്യ 2019 ഇന്ദിര നഗര്‍ ഇ സി എ ഹാളിലെ നിറഞ്ഞ സദസ്സിൽ നടന്നു..വിഷയ വൈവിധ്യവും, പ്രഭാഷണ മികവും, സമയ നിഷ്ഠയും കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു പരിപാടി.

രാവിലെ 10 മണി മുതൽ വൈകിട്ട് ആറു മണി വരെ നീണ്ട സമയബന്ധിതമായ പരിപാടിയില്‍ 9 പ്രഭാഷണങ്ങൾ ആണ് ഉണ്ടായിരുന്നത്.

സയൻഷ്യ 2019 ല്‍ സജീവന്‍ അന്തിക്കാട്‌ സംസാരിക്കുന്നു

ആദ്യ പ്രഭാഷണത്തിലൂടെ സജീവൻ അന്തിക്കാട് വിമോചന സമര വിചാരണ അർഹിക്കുന്ന പ്രാധാന്യത്തോടു കൂടിത്തന്നെ നിർവ്വഹിച്ചു.രണ്ടാമനായെത്തിയ ശ്രീജിത് സയന്റോളജി എന്ന മതത്തെപ്പറ്റിയുള്ള പുതിയ അറിവുകൾ കൊണ്ട് തന്റെ പ്രഭാഷണം പൂർണ്ണമാക്കി.

വായിക്കുക:  മണ്ണിടിച്ചിൽ; റോഡ് റെയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു, തീവണ്ടികൾ റദ്ദാക്കി, ബസ് സർവീസുകളും നിർത്തിവെച്ചു..
സയൻഷ്യ 2019ല്‍ സുധാകരന്‍ രാമന്തളി വിഷയം അവതരിപ്പിക്കുന്നു.

മൂന്നാമനായെത്തിയ വിവർത്തകനും, ബെംഗളൂരുവിന്റെ സ്വന്തം എഴുത്തുകാരനുമായ സുധാകരൻ രാമന്തളിയുടെ, മത നിരപേക്ഷതയ്ക്കും ആദ്ധ്യാത്മികതയ്ക്കും പുതിയ മാനങ്ങൾ നൽകിയ പ്രഭാഷണത്തിലൂടെ മത വാദത്തിന്റെ സമഗ്രതയെ നിഷേധിക്കാത്ത ഒരു സെക്കുലറിസവും സെക്കുലറിസമല്ല എന്ന് സമർത്ഥിക്കാൻ ശ്രമിച്ചു.

പിന്നീടെത്തിയ ശ്രീജേഷ് ഒരു പുതുമുഖത്തിന്റെ യാതൊരങ്കലാപ്പുമില്ലാതെ തലച്ചോറിന്റെ തന്ത്രങ്ങളിലേക്കും കൃതൃമ ബുദ്ധിയുടെ ആഴങ്ങളിലേക്കും സദസിനെ കൂട്ടിക്കൊണ്ടു പോയി.
അഞ്ചാമത്

ശ്രീ തങ്കച്ചന്‍  ദൈവത്തിന്റെ കൈയ്യൊപ്പുകൾ എന്നാ വിഷയത്തില്‍ സംസാരിച്ചു.

വായിക്കുക:  പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ചു കളയുന്നവര്‍ക്ക് ഫ്രീ മൊബൈല്‍ റീചാര്‍ജ്ജ്!!

ശ്രീ മണി ‘സോപഹാസം’. വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഏഴാമനായെത്തിയ ഷാജി തൊറയൻ ,ആടുകളുടെ മേച്ചിൽപ്പുറങ്ങൾ കയ്യടക്കുന്ന
ഇടയന്മാരുടെ കാപട്യങ്ങളെ പൊളിച്ചടുക്കി.

ശിവശങ്കര്‍  മരുന്നിന്റെ സഞ്ചാരക്കുറിപ്പ് എന്നാ വിഷയത്തില്‍ സംസാരിച്ചു.

ആനയും ഉറുമ്പും എന്നാ ശീര്‍ഷകത്തില്‍ പ്രശസ്ത പ്രഭാഷകനായ ശ്രീ രവിചന്ദ്രന്റെ വിഷയാ വതരണത്തോടെ ഈ വര്‍ഷത്തെ പ്രഭാഷണ പരമ്പരക്ക് തിരശീല വീണു.

Slider
Slider
Loading...

Related posts

error: Content is protected !!