പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് അന്തരിച്ചു!

Loading...

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. ഇന്ന് രാവിലെ  ദാവൻഗരെയിലായിരുന്നു അന്ത്യം.

സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. ചലച്ചിത്ര നടൻ, സംവിധായകൻ, ടെലിവിഷൻ അവതാരകൻ തുടങ്ങിയ നിലകളിലും അതിപ്രശസ്തനാണ് ഗിരിഷ് കർണാട്.

സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരം ലഭിച്ച ഏഴു കന്നഡിഗരിൽ ഒരാളാണ് ഗിരീഷ് കർണാട്. രണ്ടു മലയാളം സിനിമകളില്‍ അഭിനയിച്ചു– ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍.

വായിക്കുക:  ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്‍റെതോ?

ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണു ഗിരീഷ് കർണാടിനെ ശ്രദ്ധേയനാക്കിയത്. വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്‌തു. 1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്‌ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938ൽ മുംബൈയിലാണു കർണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങൾ. ഇതിൽ തുഗ്ലക് അദ്ദേഹത്തിന്റെ മാസ്‌റ്റർപീസായി കണക്കാക്കുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!