നൻമ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി.

Loading...

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ റംസാൻ ആഘോഷവും പൊതു യോഗവും വിബിഎച്ച്സി വൈഭവ കമ്യുണിറ്റി ഹാളിൽ വച്ച് നടന്നു.
ജോയിന്റ് സെക്രട്ടറി ശ്രീ പ്രവീൺ സ്വാഗതമാശംസിച്ചു, പ്രസിഡന്റ് ശ്രീ വിശ്വാസ് അദ്ധ്യക്ഷനായിരുന്നു.
സെക്രട്ടറി ശ്രീ സെന്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറൽ ശ്രീ ശ്രീകുമാർ നായർ ബജറ്റ് അവതരിപ്പിച്ചു.
റംസാൻ ആഘോഷത്തോടൊപ്പം നന്മ അംഗങ്ങളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി.
നൻമ നടത്തിയ ഐ.പി.എൽ പ്രവചന മൽസരത്തിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനവും നടത്തി.

വായിക്കുക:  മലയാളികൾ ഏറ്റവുമധികം കൊള്ളയടിക്കപ്പെടുന്നത് മടിവാളയിൽ !!

അംഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും മാഗഡി റോഡ് ശ്രേയസ് ചാരിറ്റബിൾ ട്രസ്റ്റിന് വേദിയിൽ വച്ച് കൈമാറി.
വൈസ് പ്രസിഡന്റ് നീരജ് പണിക്കർ, അസി: ട്രഷറർ ജിതേഷ് അമ്പാടി, ലൈജു, ജിൻസ് അരവിന്ദ് ,ശങ്കര സുബ്രഹ്മണ്യം, രതീഷ് , ഷാജി, ബൈജു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ശ്രീമതി മൊട്ടു ജെറ്റസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. റമസാൻ വിരുന്നിനു ശേഷം യോഗം പിരിഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!