കാശുവച്ച് മൊബൈൽ ഗെയിം കളിച്ചു;തർക്കത്തിനിടയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി;4 പേർ പിടിയിൽ.

Loading...

ബെംഗളൂരു :കാശ് വച്ച് മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കെ ഉടലെടുത്ത തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന് യുവാക്കൾ.

കുമാരസ്വാമി ലേഔട്ടിൽ നടന്ന ക്രൂരമായ സംഭവത്തിൽ ബംഗാൾ സ്വദേശിയും ഫാബ്രിക്കേഷൻ തൊഴിലാളിയുമായ ഷെയ്ക് മിലൻ (32) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ അലി, നയാസ്, അസു, സൊഹാലി എന്നിവരാണ് പിടിയിലായത്.

വായിക്കുക:  സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.

പണിസ്ഥലത്ത് ഉണ്ടായ സംഭവത്തിൽ ഇവർ ഷെയ്ക്കിടെ മർദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചു എന്നു മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!