ദേശീയ പാതകൾ സ്തംഭിക്കും!കർഷകരുടെ ഹൈവേ ഉപരോധം ഇന്ന്.

Loading...

ബെംഗളൂരു :വികസന ആവശ്യങ്ങൾക്കായി കൃഷി ഭൂമി ഏറ്റെടുക്കുന്ന നിയമം ഭേദഗതി ചെയ്യുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക രാജ്യ റൈത്ത സംഘ (കർണാടക സംസ്ഥാന കർഷക സംഘം), ഹസിരു സേന തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കർഷകർ ഇന്ന് ഹൈവേകൾ ഉപരോധിക്കും.

വായിക്കുക:  നഗരത്തില്‍ വഴിയാത്രക്കാരെ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഭീതിജനകമായ വീഡിയോ!

കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം കൃഷി ചെയ്ത് ജീവിക്കാനുള്ള കർഷകന്റെ അവകാശത്തിന് നേർക്കുള്ള വെല്ലുവിളിയാണെന്ന് സംഘടനകൾ ആരോപിക്കുന്നു.

വരൾച്ചാ കെടുതി അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്ത സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മയെ ഇവർ ശക്തമായി ചോദ്യം ചെയ്യുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!