പുലർച്ചെ മഡിവാളയിലും കെആർ മാർക്കറ്റിലും ബസ്സിറങ്ങുന്നവർ ശ്രെദ്ധിക്കുക!

Loading...

ബെംഗളൂരു: നാട്ടിൽനിന്ന് അവധി കഴിഞ്ഞ് നഗരത്തിൽ എത്തിയലുടൻ വീട്ടുകാരെ ഫോൺ വിളിച്ച് നമ്മൾ സുരക്ഷിതമായി എത്തി എന്ന് അറിയിക്കാറുണ്ട്. എന്നാൽ വിളിക്കുന്നത് മഡിവാള ബസ് സ്റ്റോപ്പിൽ നിന്നോ കെ ആർ മാർക്കറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നോ ആണെങ്കിൽ സൂക്ഷിക്കുക.

മഡിവാളയിലും കെആർ മാർക്കറ്റിലും ബസിറങ്ങി ഫോൺ വിളിക്കുന്നവരിൽ പലർക്കും മൊബൈൽ ഫോൺ പിന്നെ കിട്ടാറില്ല. ഈയിടെയായി അക്രമങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഈ സ്ഥലങ്ങളിൽ നിന്നാണ്.

മഡിവാളയിൽ പുലർച്ചെ ബസിറങ്ങി ഫോൺ വിളിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയവർ മൊബൈൽ തട്ടിയെടുത്ത് കടന്നു കളഞ്ഞതെന്നു കോട്ടയം കൂരോപ്പട സ്വദേശി രതീഷ് പറയുന്നു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കിയപ്പോഴേക്കും അവർ ബൈക്കിൽ ഒരു കിലോമീറ്ററെങ്കിലും പിന്നിട്ടിരിക്കണം. ഒരു മാസത്തിനിടെ മഡിവാളയിൽ 3 മലയാളികൾക്കാണ് ഇത്തരത്തിൽ മൊബൈൽ ഫോൺ നഷ്ടമായത്.

വായിക്കുക:  പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം;ഗ്വാദറില്‍ പേള്‍ കോണ്ടിനെന്‍റല്‍ ഹോട്ടെലില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

മിന്നൽ വേഗത്തിൽ ബൈക്കിൽ പിന്നിൽ നിന്നെത്തുന്നവർ മൊബൈൽ തട്ടിയെടുത്തു പറക്കുമ്പോൾ ഒന്നും ചെയ്യാനാകില്ല. ബസിൽ നിന്നിറങ്ങുമ്പോൾ തന്നെ ഓട്ടോറിക്ഷാ ഡ്രൈവർമാർ വളയും. പുലർച്ചെ ഓടുന്ന ഓട്ടോയുടെ കത്തിചാർജ് ഒരു സ്ഥിരം സംഭവമായതിനാൽ അതിൽനിന്നും രക്ഷപ്പെടാൻ ഇവരെ അവഗണിച്ച് മുന്നോട്ടു പോകുന്നവരാണ് മിക്കപ്പോഴും കവർച്ചക്കിരയാകുന്നത്.

മഡിവാളയിലേതു പോലല്ല, കെആർ മാർക്കറ്റിലെ കാര്യം. ഇവിടെ ബസിറങ്ങുന്ന മലയാളികളെ കേന്ദ്രീകരിച്ചു കവർച്ചാ സംഘം ശക്തമാണ്. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കെആർ മാർക്കറ്റിലും കലാശിപാളയത്തും പുലർച്ചെ എത്തും. ഇവിടെയിറങ്ങി താമസ സ്ഥലത്തേയ്ക്കു പോകാൻ ബിഎംടിസി ബസ് തേടിപ്പോകുന്നവരാണ് ബൈക്കിലെത്തുന്നവരുടെ കവർച്ചയ്ക്കിരയാകുന്നത്. ശ്രെദ്ധിക്കുക…

– ബസ്സിറങ്ങികഴിഞ്ഞാൽ കഴിവതും പുലർച്ചെ തനിയെയുള്ള  കാൽനടയാത്ര ഒഴിവാക്കാൻ ശ്രമിക്കുക.

വായിക്കുക:  ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ!!

– നഗരത്തിൽ എവിടെ ബസിറങ്ങിയാലും ഓല, ഊബർ വെബ് ടാക്സികൾ വിളിക്കുന്നവർ ബസ് സ്റ്റോപ്പുകളിൽ നിന്നു മാത്രം കയറുക.

– മഡിവാള, കെആർ മാർക്കറ്റ്, കലാശിപാളയ എന്നിവടങ്ങളിൽ നിന്നാണ് കൂടുതലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാവിലെ 5നു ബിഎംടിസി ബസ് സർവീസ് തുടങ്ങും വരെ കാത്തിരിക്കുക. ഇവിടങ്ങളിൽ തനിയെ നടക്കാതിരിക്കാൻ ശ്രമിക്കുക.

– ഏതെങ്കിലും ഘട്ടത്തിൽ ആക്രമണം മണത്താൽ ഉടനെ 100 ഡയൽ ചെയ്യുക. നിങ്ങൾക്ക് സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പോലും, മൊബൈൽ ലൊക്കേഷൻ തിരിച്ചറിഞ്ഞു പൊലീസ് എത്തും. പുലർച്ചെ പോലീസിന് എത്രെയും പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്താൻ സാധിക്കും.

അക്രമികളുടെയും കവർച്ചക്കാരുടെയും കൈകളിൽനിന്ന് രക്ഷപ്പെടാൻ അതീവ ജാഗ്രത അനിവാര്യമാണ്. നമ്മളാൽ കഴിയുന്ന മുൻകരുതലുകൾ എടുക്കാൻ ശ്രമിക്കുക.

Slider
Slider
Loading...

Related posts

error: Content is protected !!