എസൻസാ ഗ്ലോബലിന്റെ “സയൻഷ്യ-19” ജൂൺ 9 ന് ഇന്ദിരാനഗർ ഇസിഎ ഹാളിൽ;രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

Loading...

ബെംഗളൂരു : എസൻസാ ഗ്ലോബൽ ബെംഗളൂരുവിന്റെ “സയൻഷ്യാ – 19 ” പ്രഭാഷണ പരമ്പര ജൂൺ 9 ന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ വച്ച് നടക്കും.

“ആനയും ഉറുമ്പും”എന്ന ശീർഷകത്തിൽ പ്രശസ്ത പ്രഭാഷകനായ രവിചന്ദ്രൻ സംസാരിക്കും.

” മതനിരപേക്ഷതയും ആധ്യാത്മികതയും”എന്ന വിഷയത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനും പരിഭാഷകനും കൈരളി കലാസമിതിയുടെ അമരക്കാരനുമായ സുധാകരൻ രാമന്തളി സംസാരിക്കും.

വായിക്കുക:  "കഫേ കോഫീ ഡേ"യുടെ സ്ഥാപകനും എസ്.എം.കൃഷ്ണയുടെ മരുമകനുമായ ജി.വി.സിദ്ധാർത്ഥ നേത്രാവതി നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു;തിരച്ചിൽ തുടങ്ങി പോലീസ്.

“വിമോചന സമരം”എന്ന വിഷയം സജീവൻ അന്തിക്കാടും”ഇടയൻ മാരുടെ മേച്ചിൽപ്പുറങ്ങൾ”എന്ന് വിഷയം ഷാജു തൊറയനും അവതരിപ്പിക്കും.

ദൈവത്തിന്റെ കൈയ്യൊപ്പുകൾ (തങ്കച്ചൻ പന്തളവും), സോപഹാസം (മണികണ്ഠൻ ഇൻഫ്രാ കിഡ്സ്), സയൻടോളജി (ശ്രീജിത്ത് എസ് ) എന്നിവയാണ് മറ്റ് പ്രഭാഷണങ്ങൾ.

രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള പരിപാടിയിൽ പങ്കെടുക്കാൻ റെജിസ്ട്രേഷൻ ആവശ്യമാണ്. താൽപര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്യുക.

Slider
Slider
Loading...

Related posts

error: Content is protected !!