പ്രണയാതുരരായ് ഷാഹിദ് കപൂറും കൈറ അദ്വാനിയും…

Loading...

ഷാഹിദ് കപൂറിനെ നായകനാക്കി സന്ദീപ് വാങ്ക സംവിധാന൦ ചെയ്ത ‘കബീര്‍ സിംഗി’ലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ബേഖയാലി മേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
നായികയായ കൈറ അദ്വാനിയും ഷാഹിദ് കപൂറും ഗംഭീര പ്രകടനമാണ് ഗാനത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.

തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി പതിപ്പാണ്‌ ‘കബീര്‍ സിംഗ്’. ചിത്രത്തിന് വേണ്ടി താടിയും  മീശയും കളഞ്ഞ ഷാഹിദിന്‍റെ ചിത്ര൦ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

വായിക്കുക:  'ആന്‍ഡ് ദ് ഓസ്കര്‍ ഗോസ് ടു...' ടോവിനോ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു

ഡല്‍ഹിയിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രത്തിന്‍റെ ലൊക്കേഷന്‍. തെലുങ്കില്‍ അര്‍ജ്ജുന്‍ റെഡ്ഡി  സംവിധാനം ചെയ്തതും സന്ദീപ് വാങ്ക തന്നെയായിരുന്നു. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ജൂൺ 21നാണ് ചിത്രം റിലീസ് ചെയ്യുക. ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡി റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഷാഹിദിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു.

വായിക്കുക:  മാമാങ്കത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

എന്നാല്‍, തിരക്കഥയില്‍ ഒരുപാട് നേരം ചിലവഴിച്ച ശേഷം താരം തീരുമാനം മാറ്റുകയായിരുന്നു.‘അർജ്ജുൻ റെഡ്ഡി’യുടെ തമിഴ് പതിപ്പായ ‘വര്‍മ്മ’യില്‍ വിക്രമിന്‍റെ മകന്‍ ധ്രുവാണ് നായകനായി അഭിനയിച്ചത്. എന്നാല്‍. നിർമാതാക്കളുടെ തീരുമാനത്തെ തുടർന്ന് ചിത്രം താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!