സിഗ്നല്‍ തെറ്റിച്ച് വന്ന കര്‍ണാടക ആര്‍.ടി.സി.കാറില്‍ ഇടിച്ച് യുവാവ്‌ മരിച്ചു;നാല് പേര്‍ക്ക് പരിക്ക്;വാര്‍ത്ത‍ കൊടുത്ത ഡെക്കാന്‍ ക്രോണിക്കിള്‍ നല്‍കിയത് കേരള ആര്‍.ടി.സി.യുടെ ചിത്രം;പ്രതിഷേധവുമായി മലയാളികള്‍.

Loading...

ബെംഗളൂരു: നവരംഗ് തീയേറ്ററിന്റെ സമീപത്ത് വച്ച് ചുവ ന്ന ട്രാഫിക് സിഗ്നല്‍ മറികടന്ന കര്‍ണാടക ആര്‍ ടി സി ബസ് കാറുമായി കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു.ഒരു മൂന്ന് വയസായ കുട്ടി അടക്കം അഞ്ചു പേര്‍ക്ക് പരിക്ക് പറ്റി.

ഇന്നലെ പുലര്‍ച്ച മൂന്നരയോടെ ആണ് അപകടം നടന്നത്.19 വയസ്സുകാരന്‍ രവി കിരണ്‍ ആണ് അപകടത്തില്‍ മരിച്ചത് ,ഇവര്‍ ലഗ്ഗരെയില്‍ ആണ് താമസികുന്നത്.

ദൃത്‌ സാക്ഷികള്‍ പറയുന്നത് പ്രകാരം ചുവപ്പ് സിഗ്നല്‍ കണ്ടിട്ടും ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ മുന്നോട്ട് എടുത്തതാണ് അപകടത്തിനു കാരണം.ഹവേരിയില്‍ നിന്നും നഗരത്തിലേക്ക് വരികയായിരുന്നു KA-27-F-0828 ബസ് ആണ് അപകടം ഉണ്ടാക്കിയത്.

വായിക്കുക:  അഞ്ച് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

രവി കിരണിന്റെ സുഹൃത്ത്‌ ഗംഗധരിന്റെ മകന്‍ സുമന്തിന് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു കാബ് ബുക്ക്‌ ചെയ്ത് അവര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.രവികിരന്‍ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു.

അതേസമയം ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ച ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയോടൊപ്പം നല്‍കിയത് കേരള ആര്‍ ടി സിയുടെ ചിത്രം ആയിരുന്നു.ഇതിനെതിരെ പോര്‍ട്ടലിന്റെ ഫേസ്ബുക്ക്‌ പേജില്‍ ഒരു വിഭാഗം മലയാളികള്‍ പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!