ബിജെപി നേതാവ് അശോകയും കോൺഗ്രസ് വിമത എംഎൽഎമാരും എസ് എം കൃഷ്ണയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി;കൂടെ സുമലതയും; പ്രധാന തീരുമാനങ്ങൾ എടുത്തതായി സൂചന.

Loading...

ബെംഗളൂരു: സംസ്ഥാന ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകയും കോണ്‍ഗ്രസ്‌ വിമത എം എല്‍ എമാരായ രമേഷ് ജാര്‍ക്കിഹോളി,സുധാകര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.കര്‍ണാടകയിലെ ഒരു നിര്‍ണായകമായ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്ന് ഉച്ചയോടെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആയിരുന്ന സീനിയര്‍ നേതാവ് എസ് എം കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.മണ്ഡ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പി ശ്രീമതി സുമലത അംബരീഷും ഇവരുടെ കൂടെ ഉണ്ടായിരുന്നു.

വായിക്കുക:  കാത്തിരിപ്പിന് വിരാമം, ഓണത്തിന് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ;നാളെയും 9നും കൊച്ചുവേളിയിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനിന്റെ റിസർവേഷൻ തുടങ്ങി.

കൂടികാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ആര്‍ അശോകയെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഇത് തികച്ചും വ്യക്തിപരമായിരുന്നു എന്നാണ് പ്രതികരിച്ചത്.പല സമയങ്ങളില്‍ ആയി കൃഷ്ണയെ കാണാന്‍ അനുമതി ചോദിച്ചത് ആയിരുന്നു എന്നും ,എന്നാല്‍ എല്ലാവരും ഒരേ സമയം എത്തുകയായിരുന്നു എന്നും അശോക മറുപടി നല്‍കി.രാഷ്ട്രീയം ഒന്നും തന്നെ സംസാരിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഭാവി എന്താണ് എന്നാ ചോദ്യത്തിന് “ഭാവി എല്ലാം രേവണ്ണയോട് ചോദിച്ചാല്‍ മതി എന്നായിരുന്നു മറുപടി”

വായിക്കുക:  സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു

കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച് ഡി രേവണ്ണയുടെ ജ്യോതിഷ വിശ്വാസങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയതാണ്.

Slider
Slider
Loading...

Related posts

error: Content is protected !!