സംസ്ഥാനത്തെ പൊതുപ്രവേശനപ്പരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്!!

Loading...

ബെംഗളൂരു: സംസ്ഥാനത്തെ പൊതുപ്രവേശനപ്പരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്!! എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപ്പരീക്ഷയിലാണ് റാങ്ക്.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജെഫിൻ ബിജുവാണ് എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്കും ജെഫിൻ ബിജുവിനാണ്. ജി.ഇ. ഹെൽത്ത്കെയർ ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്റെയും മാള വടക്കൻ കുടുംബാംഗമായ ഡിംപിളിന്റെയും മകനാണ്. ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്‌നോ സ്കൂളിലെ വിദ്യാർഥിയാണ് ജെഫിൻ.

വായിക്കുക:  ഡിജിറ്റൽ ഇന്ത്യയുടെ ഡിജിറ്റൽ അട്ടിമറി!! വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെയും സുരക്ഷയെയും ചോദ്യം ചെയ്ത് വ്യാപകമായി വിഡിയോകൾ പ്രചരിക്കുന്നു.

പൊതുപ്രവേശനപ്പരീക്ഷയിൽ 180-ൽ 174 മാർക്കാണ് നേടിയത്. സി.ബി.എസ്.ഇ. 12-ാംതരം പരീക്ഷയിലും ജെഫിൻ ബിജു കർണാടകയിൽ ഒന്നാംറാങ്ക് നേടിയിരുന്നു. സഹോദരൻ എമിൽ ബിജുവിന്റെ പാത പിന്തുടർന്ന് മദ്രാസ് ഐ.ഐ.ടി.യിൽനിന്നു ബിരുദംനേടാനും തുടർന്നു വിദേശത്ത് ‘നിർമിതബുദ്ധി’(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)രംഗത്ത് ഉപരിപഠനം നടത്താനുമാണ് ജെഫിൻ ലക്ഷ്യമിടുന്നത്.

ഇതിനിടയിൽ കർണാടക പൊതുപ്രവേശനപ്പരീക്ഷയും എഴുതുകയായിരുന്നു. മദ്രാസ് ഐ.ഐ.ടി.യിലെ രണ്ടാംവർഷ ഇലക്‌ട്രിക് എൻജിനീയറിങ് വിദ്യാർഥിയാണ് ജെഫിന്റെ സഹോദരൻ എമിൽ. മാതാപിതാക്കളുടെയും സഹോദരന്റെയും പിന്തുണയാണ് വിജയത്തിനുപിന്നിലെന്ന് ജെഫിൻ പറഞ്ഞു. എൻജിനീയറിങ് കോളേജിൽ അധ്യാപികയായിരുന്ന അമ്മ ഡിംപിൾ ജോലി രാജിവെച്ചാണ് കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!