സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച പ്രാദേശിക ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു.

Loading...

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ. ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ​ഗൗരി​ഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.

ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിം​ഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിം​ഗിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു.

2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചതിൽ ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങൾ.

വായിക്കുക:  ഐ.ആര്‍.സി.ടി.സി പോര്‍ട്ടലില്‍ വന്ന അശ്ലീല പരസ്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിന് കിട്ടിയ മറുപടി കണ്ട് കണ്ണ് തള്ളി യുവാവ്‌.
വായിക്കുക:  ദുബായിലെ ഒരു ബാർ നർത്തകിയെ 9 വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചു;ഒരു കുഞ്ഞുണ്ട്;ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്.

അതേസമയം 42 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കൊടി നാട്ടിയതോടെ ബിജെപിയില്‍ തന്നെ ജൈന്‍റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കു

Slider
Slider
Loading...

Related posts

error: Content is protected !!