നഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു

Loading...

ബെംഗളൂരു: നഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ചാലിയം സ്വദേശി മുഹമ്മദ് അബ്ദുൽ മജീദിന്റെയും ഖദീജയുടെയും മകൻ റോഷൻ അഹമ്മദ് (23) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 29-ന് അർധരാത്രിയാണ് അപകടം സംഭവിച്ചത്.

ഗ്രാഫിക് ഡിസൈനറായിരുന്ന റോഷൻ ആർ.ടി. നഗറിലായിരുന്നു താമസം.  ഫുട്ബോൾ താരംകൂടിയായ റോഷൻ കളികഴിഞ്ഞ് മാന്യത ടെക് പാർക്കിൽനിന്ന് ഹെബ്ബാൾ ഭാഗത്തേക്ക് ബൈക്കിൽപോവുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ റോഷന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

Slider
Slider
Loading...
വായിക്കുക:  പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളുടെ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ

Related posts

error: Content is protected !!