സുമലതയുടെ വിജയത്തില്‍ “മണ്ഡ്യത”ജനതക്ക് നന്ദി പറഞ്ഞ്”ജോടെത്തുഗലു”ആയ ദര്‍ശനും യെഷും.

Loading...

ബെംഗളൂരു : സുമലതയെ വിജയിപ്പിച്ചതിന് മണ്ഡ്യത ജനതക്ക് നന്ദി പറഞ്ഞ് കന്നടയിലെ സൂപ്പര്‍ താരങ്ങള്‍ ആയ ദര്‍ശനും യെഷും.അംബരീഷിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ രണ്ടു പേരും ആദ്യന്തം സുമലതയുടെ പ്രചാരണത്തില്‍ പങ്കാളികള്‍ ആയിരുന്നു.

ഇത് മണ്ഡ്യിലെ ജനങ്ങളുടെ വിജയമാണ് എന്നും സുമലത ഒരിക്കലും നാട്ടുകാരെ നിരാശരാക്കില്ല എന്നും വേറെ വേറെ ഇറക്കിയ വീഡിയോയില്‍ അവര്‍ അറിയിച്ചു.തങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്ക് ഉള്ള മറുപടി കൂടി ആണ് ഈ വിജയം എന്നും അവര്‍ പറഞ്ഞു.

വായിക്കുക:  സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ അതിക്രമമായി കണക്കാക്കാം

കന്നഡ സിനിമാ മേഖലയില്‍ വര്‍ഷങ്ങള്‍ ആയുള്ള അനുഭവവും സ്വാധീനവും ഉള്ള സിനിമാ നിര്‍മാതാവായ കുമാരസ്വാമിയുടെ മകനെതിരെ മത്സരിക്കുന്ന ആളെ പിന്തുണക്കുന്നതിലൂടെ ഒരു ഘട്ടത്തില്‍ അവരുടെ ചലച്ചിത്ര ഭാവി പോലും അപകടത്തില്‍ ആകാം എന്നാ ഭീഷണി ഉണ്ടായിട്ടു പോലും അവര്‍ സുമലതക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു.

രണ്ടു യുവതാരങ്ങളെയും പ്രചാരണ സമയത്ത് ദര്‍ശന്‍ വിശേഷിപ്പിച്ചത്‌ “ജോടെത്തു”(ജോഡി കാളകള്‍ ) എന്നാല്‍ അവരെ കുമാരസ്വാമി വിളിച്ചത് ക ള്ളത്തു(കള്ളക്കാളകള്‍ )എന്നാണ്,തങ്ങളെപ്പോലുള്ള നിര്‍മാതാക്കള്‍ ഉള്ളതുകൊണ്ടാണ് ദര്‍ശനെയും യെഷിനെയും പോലെയുള്ളവര്‍ സൂപ്പര്‍ താരങ്ങള്‍ ആകുന്നത്‌ എന്നും കുമാരസ്വാമി കളിയാക്കിയിരുന്നു.

വായിക്കുക:  ബെംഗളൂരുവിൽ നിന്ന് റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക.

പൊതുമരാമത്ത് മന്ത്രി രേവണ്ണയും സുമലതക്ക് എതിരെ അപകീര്‍ത്തികരമായ പ്രസ്താവനയുമായി മുന്നോട്ട് വന്നിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!