ഭാര്യയെ ഭയങ്കര സംശയം,ഡിറ്റക്ടീവുകളെ ഏര്‍പ്പാട് ചെയ്യുകയും വീടിന് ചുറ്റും 22 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും മൊബൈലില്‍ സ്പൈ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു;പിന്നീട് ഭര്‍ത്താവിന് സംഭവിച്ചത് എന്ത് ? ജയനഗറില്‍ നിന്ന് ഒരു”കദനകഥ”.

Loading...

ബെംഗളൂരു: ഭാര്യയെ സംശയം തോന്നിതുടങ്ങിയതോടെ ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ വീട്ടില്‍ ഇരുപത്തി രണ്ടു സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു തീര്‍ന്നില്ല ഒരു ഡിറ്റക്ടീവ് ഏജന്‍സിയെയും ഏര്‍പ്പാട് ചെയ്തു.ജയനഗറില്‍ താമസിക്കുന്ന നാല്‍പ്പത് കാരന്‍ ആണ് ഇങ്ങനെ ചെയ്തത്.

ഭാര്യക്ക്‌ പിറന്നാള്‍ സമ്മാനമായി നല്‍കിയ സ്മാര്‍ട്ട്‌ ഫോണില്‍ സ്പൈ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു,ഇതുവഴി ഭാര്യ എവിടെയല്ലാം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി,മാത്രമല്ല പുറത്ത് പോകുന്ന സമയങ്ങളില്‍ നീക്കങ്ങള്‍ അറിയാന്‍ ഡിറ്റക്ടീവുകളെയും ഏര്‍പ്പെടുത്തിയിരുന്നു.

വായിക്കുക:  സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക്‌ സംവരണം; സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനം സീറ്റു വർധിപ്പിക്കും

ഫോണിലെ വിവരങ്ങള്‍ ചോരുന്നത് മനസ്സിലാക്കിയ ഭാര്യ വനിതാ സഹായ വേദിയെ സമീപിച്ചിരുന്നു.പിന്നീട് ഭാര്യ തന്റെ മകന്റെ ക്രിക്കറ്റ്‌ ബാറ്റ് എടുത്തു ഭര്‍ത്താവിനെ പൊതിരെ തല്ലുകയായിരുന്നു,തലക്കടികൊണ്ട ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.ഇത്രയും ക്യാമറകള്‍ ഉണ്ടായിട്ടുണ് ഭാര്യയുടെ ഈ നീക്കങ്ങള്‍ മുന്നേക്കൂട്ടി അറിയാന്‍ കഴിയാത്തത് ആണ് ഭര്‍ത്താവിനെ അപകടത്തിലേക്ക് തള്ളിവിട്ടത് എന്ന് ദോഷൈക ദൃക്കുക്കള്‍ പറയുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!