ഇപ്പോൾ വൈറലാവുന്നത് പ്രവചന ഹീറോയുടെ മറ്റൊരു പോസ്റ്റ്!!

Loading...

കൊച്ചി: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയത്. ആകെയുള്ള 20 സീറ്റുകളില്‍ 19ലും കോണ്‍ഗ്രസ് വിജയം നേടി. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തു വരുന്നതിനു ഒന്നര മാസം മുന്‍പ് തന്നെ ഫലമെന്താകുമെന്ന് നാദാപുരം സ്വദേശി മുഹമ്മദ്‌ അലി പികെ എന്ന യുവാവ് പ്രവചിച്ചിരുന്നു.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുമെന്നും ബാക്കി 19 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും അലി പ്രവചിച്ചിരുന്നു. 2019 ഏപ്രില്‍ നാലിനാണ് ഫലം പ്രവചിച്ച് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വേണ്ടവര്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത് വെക്കാനും യുവാവ് ആവശ്യപ്പെട്ടിരുന്നു.

വായിക്കുക:  കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും

ഇപ്പോൾ വൈറലാവുന്നത് പ്രവചന ഹീറോയുടെ മറ്റൊരു പോസ്റ്റ്!! ഇങ്ങനെയാരുന്നേല്‍ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കിയേനേം..

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് പ്രവചിക്കാമായിരുന്നു എന്നാണ് യുവാവ് പറയുന്നത്.

വായിക്കുക:  ഭിന്നലൈംഗിക വിഭാഗക്കാർക്കായുള്ള രാജ്യത്തെ ആദ്യ തൊഴിൽമേള ബെംഗളൂരുവിൽ!

‘ബല്ലാത്തൊരു പ്രവചനം ആയിപ്പോയി’ എന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. പ്രവചനം സത്യമായതോടെ നിരവധി പേരാണ് അലിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Slider
Slider
Loading...

Related posts

error: Content is protected !!