വിദേശത്ത് ജോലി തപ്പാൻ ഏജന്റിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസയിൽ കൃത്രിമം; ബെംഗളൂരു എയർപോർട്ടിൽ എത്തിയപ്പോൾ കയ്യോടെ പിടികൂടി എമിഗ്രേഷൻ ഓഫീസർ!!

Loading...

ബെംഗളൂരു: വിദേശത്ത് ജോലി തപ്പാൻ ഏജന്റിന്റെ സഹായത്തോടെ വിസിറ്റിംഗ് വിസയിൽ കൃത്രിമം; ബെംഗളൂരു എയർപോർട്ടിൽ എത്തിയപ്പോൾ കയ്യോടെ പിടികൂടി എമിഗ്രേഷൻ ഓഫീസർ. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള ബച്ചൻ സിംഗ് (38), രാജസ്ഥാൻ സ്വദേശി ഹരീഷ് ഭാമു (36), പഞ്ചാബിൽ നിന്നുള്ള മനിന്ദർ സിംഗ് (26) എന്നിവരെയാണ് കെമ്പെഗൗഡ എയർപോർട്ടിൽ എമിഗ്രേഷൻ ഓഫീസർ പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ വർഷമാണ് മൂന്ന് പേരും ഏജന്റ് വഴി മലേഷ്യയിലേക്ക് വിസിറ്റിംഗ് വിസയിൽ പോയത്. അവിടെ എത്തിയാൽ ഉടനെ എംപ്ലോയ്‌മെന്റ് വിസ തരപ്പെടുത്തിക്കൊടുക്കാമെന്നു ഏജന്റ് വാഗ്ദാനം നൽകി. എന്നാൽ മൂവർക്കും ജോലിയും വിസയും കിട്ടാതെ വന്നപ്പോൾ ഇവർ തിരിച്ച് വരാൻ തീരുമാനിക്കുകയായിയുന്നു. പക്ഷെ മലേഷ്യയിൽ അനുവാദിച്ചതിനും അധികം ദിവസം തങ്ങുന്നതിന് വേണ്ടി ഏജന്റിന്റെ സഹായത്തോടെ പാസ്സ്പോർട്ടിലെ എമിഗ്രേഷൻ സീലും തീയതിയും തിരുത്തിയത് ഓഫീസർ കയ്യോടെ പിടികൂടി.

വായിക്കുക:  പുലർച്ചെ മഡിവാളയിലും കെആർ മാർക്കറ്റിലും ബസ്സിറങ്ങുന്നവർ ശ്രെദ്ധിക്കുക!

ഇവരുടെ പാസ്സ്പോർട്ടിലെയും സിസ്റ്റത്തിലെയും തിയതികളുടെ വ്യത്യാസം മനസിലാക്കിയ എമിഗ്രേഷൻ ഓഫീസർ കൂടുതൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോവുകയായിരുന്നു. രക്ഷപെടാൻ സാധിക്കില്ലെന്ന് മനസിലായതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മലേഷ്യൻ ട്രാവൽ ഏജന്റിനെ വൈകാതെ പിടികൂടുമെന്നും അറിയിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!