കുമാരസ്വാമി സര്‍ക്കാര്‍ തുടരുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസിന്‍റെ സംയുക്ത പ്രസ്താവന

Loading...

ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ൦ ശക്തമാണെന്നും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര പറഞ്ഞു. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും പരമേശ്വര പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ൦ ശക്തമായി തന്നെ തുടരുമെന്നും മറ്റ് പ്രശ്നങ്ങള്‍ സഖ്യത്തിനിടെ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് നേരിടേണ്ടി വന്നത്.

വായിക്കുക:  ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരേ നഗരത്തിൽ വൻ പ്രതിഷേധ മാർച്ച്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ദള്‍ സഖ്യം 2 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന 2 നിയമസഭാ മണ്ഡലങ്ങളിലൊന്നും കോണ്‍ഗ്രസിന് നഷ്ടമായി. അതേസമയം കര്‍ണാടകയില്‍ ബിജെപി ചരിത്ര വിജയമാണ് നേടിയത്. ആകെയുളള 28 സീറ്റുകളില്‍ 25ഉം നേടിയായിരുന്നു ബിജെപിയുടെ കുതിപ്പ്.

Slider
Slider
Loading...

Related posts

error: Content is protected !!