ജെ.ഡി.എസിന്റെ ഏക എം.പി.പ്രജ്വൽ രേവണ്ണ രാജിക്കൊരുങ്ങുന്നു;മുത്തച്ഛൻ ദേവഗൗഡയെ ഹാസനിൽ മൽസരിപ്പിച്ച് ജയിപ്പിക്കണമെന്നും ആവശ്യം.

Loading...

ബെംഗളൂരു : ജെഡിഎസിന്റെ ഏക എം പി യും ദേവഗൗഡയുടെ ചെറുമകനും കർണാടക പൊതുമരാമത്ത് മന്ത്രിയായ രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ രാജിവക്കാൻ ഒരുങ്ങി.

ഇന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലാണ് താൻ രാജിവക്കുകയാണ് എന്ന് അറിയിച്ചത്, എല്ലാവരും സീനിയർ നേതാവ് എന്ന് വിളിക്കുന്ന എച്ച് ഡി ദേവഗൗഡ എനിക്ക് ദൈവത്തെ പോലെയാണ്.

അദ്ദേഹം തോറ്റു കൊണ്ടുള്ള ഒരു നേട്ടവും തനിക്ക് വേണ്ട, അദ്ദേഹത്തെ ഹാസനിൽ നിർത്തി വിജയിപ്പിച്ച് എടുക്കണം എന്നും പ്രജ്വൽ ആവശ്യപ്പെട്ടു.

വായിക്കുക:  ജാർഖണ്ഡിൽ വെടിവെപ്പ്; 4 മാവോയിസ്റ്റുകളെ വധിച്ചു;ഒരു ജവാന് വീരമൃത്യു.

താൻ ലോകസഭാ സീറ്റ് ചോദിച്ച് വാങ്ങിയതല്ല നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിനാൽ താൻ നിയമസഭാ സീറ്റ് ചോദിച്ചിരുന്നു.പ്രജ്വൽ പറഞ്ഞു.

ഇത് ദേവഗൗഡ യോട് സംസാരിച്ചിരുന്നോ എന്ന പത്രക്കാരുടെ ചോദ്യത്തിന്, ഇന്നലെ വോട്ടെണ്ണലിന്റെ അവസാന സമയത്ത് വിളിച്ചിരുന്നു. ഈ വിഷയം പറയാൻ പറ്റിയ സമയമായിരുന്നില്ല എന്ന് പ്രജ്വൽ മറുപടി നൽകി.

വായിക്കുക:  അരുണാചൽപ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ എംഎൽഎയും മകനുമടക്കം 11 പേർ കൊല്ലപ്പെട്ടു.

പിതാവായ രേവണ്ണയോടും പിതൃസഹോദരനായ കുമാരസ്വാമി യോടും ഇതു പറഞ്ഞിട്ടില്ല എന്നും പ്രജ്വൽ പറഞ്ഞു.

 

Slider
Slider
Loading...

Related posts

error: Content is protected !!