ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവെക്കുന്നു!

Loading...

ലണ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂൺ 7 ന് രാജി സമർപ്പിക്കുമെന്നും മെയ് കൂട്ടിച്ചേർത്തു.

ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാൻ കഴിയാത്തതിനെ തുടർന്നാണ് രാജി. ബ്രെക്സിറ്റ് നടപ്പിലാക്കാൻ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

വായിക്കുക:  ഡി.കെ.ശിവകുമാര്‍ തന്‍റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന്‍ സിദ്ധരാമയ്യ

മേയ്യുടെ രാജി ബ്രിട്ടണിൽ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കുമെന്നതിനാൽ മേയ് കാവൽ പ്രധാനമന്ത്രിയാവാനും സാധ്യതയുണ്ട്.

 

Slider
Slider
Loading...

Related posts

error: Content is protected !!