മൂന്നാം ലോകകപ്പ് കിരീട സ്വപ്നവുമായി ടീം ഇന്ത്യ നാളെ സന്നാഹ മല്‍സരത്തില്‍ കിവിസിനെ നേരിടും

Loading...

മൂന്നാം ലോകകപ്പ് കിരീട സ്വപ്നവുമായി ടീം ഇന്ത്യ നാളെ സന്നാഹ മല്‍സരത്തില്‍ കിവിസിനെ നേരിടും. ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ചില പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യക്കു ലഭിച്ച അവസാന അവസരം കൂടിയാണ് സന്നാഹ മല്‍സരങ്ങള്‍. കിവീസിനെതിരായ മല്‍സരശേഷം ബംഗ്ലാദേശുമായി മറ്റൊരു മല്‍സരം കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്.

നേരത്തേ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു കൈക്കലാക്കിയിരുന്നു. ഈ വിജയത്തിൽ നിന്ന് കിട്ടിയ ആത്മവിശ്വാസം നാളത്തെ കളിയിൽ പ്രകടമാവും. എന്നാൽ സ്വന്തം നാട്ടുകാര്‍ക്കു മുന്നിലേറ്റ ഈ അപ്രതീക്ഷിത ഷോക്കിന് ലോകകപ്പ് സന്നാഹത്തില്‍ കണക്കുതീര്‍ക്കാനാവും കിവികളുടെ ശ്രമം.

വായിക്കുക:  ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടെല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലർ

വായിക്കുക:  ആജീവനാന്ത വിലക്ക് നീക്കി; ശ്രീശാന്തിന് കളിയ്ക്കാം
Slider
Slider
Loading...

Related posts

error: Content is protected !!