കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന്റെ പോസ്റ്റ് വൈറലാവുന്നു!!

Loading...

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന്റെ പോസ്റ്റ് വൈറലാവുന്നു!! തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് ഒരു സീറ്റ് പോലും പിഴയ്ക്കാതെ പ്രവചനം നടത്തിയത്. ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ തന്റെ പ്രവചനം പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. പോസ്റ്റിന് താഴെ അന്ന് നിരവധി പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

വായിക്കുക:  കർണാടക ആർ.ടി.സി. ഇന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും..

ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവരെ മുതല്‍ സ്വന്തം പ്രവചനങ്ങള്‍ ചുവടെ ചേര്‍ത്തവരെ വരെ കമന്റില്‍ കാണാം.

Slider
Slider
Loading...

Related posts

error: Content is protected !!