ഇത് മോദി തരംഗമല്ല; ഹിന്ദുത്വ തരംഗം: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി!!

Loading...

ന്യൂഡല്‍ഹി: പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുമ്പോള്‍ വിജയം ഹിന്ദുത്വ തരംഗമാണെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

‘ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടത്. ജാതിയേക്കാള്‍ മുന്‍‌തൂക്കം മതത്തിനാണെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പി-ബി.എസ്.പി ജാതി സഖ്യത്തിന്‍റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബിജെപി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

വായിക്കുക:  മനോരായപാളയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടുമക്കളെ വിഷംനൽകി കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ചു!!

ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെക്കുറിച്ച് ചിന്തിക്കുന്നില്ല’,  സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടു.

മുന്‍പും നിരവധി വ്യതിരിക്തമായ പ്രസ്താവനകള്‍ നടത്തിയ നേതാവാണ്‌ സുബ്രഹ്മണ്യന്‍ സ്വാമി. ബാലാക്കോട്ട് ആക്രമണം ഇല്ലായിരുന്നെങ്കില്‍ ബിജെപി വെറും 160 സീറ്റുകളില്‍ ഒതുങ്ങുമായിരുന്നുവെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!