കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും

Loading...

ബെംഗളൂരു: വിജയനഗറിൽ കള്ളനോട്ട് സംഘത്തിന്റെ താവളത്തിൽ റെയ്ഡിനിടെ പ്രതി വെടിയേറ്റുമരിച്ച സംഭവം സി.ഐ.ഡി. അന്വേഷിക്കും. വ്യാഴാഴ്ച രാവിലെ വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പഞ്ചാബ് ഫരിദ്‌കോട്ട് സ്വദേശി സുഖ്‌വിന്ദർ സിങ്ങാണ് മരിച്ചത്. ഹെബ്ബാൾ റിങ് റോഡിലെ എസ്.വി. അപ്പാർട്ട്‌മെന്റിന് സമീപത്തുവെച്ച് വിജയനഗർ എസ്.ഐ. കുമാർ പ്രതിയെ വെടിവെക്കുകയായിരുന്നു.

സി.ഐ.ഡി. അന്വേഷണത്തോടൊപ്പം ദേശീയ, സംസ്ഥാന മനുഷ്യാവകാശകമ്മിഷനുകളും സംഭവം അന്വേഷിക്കും. നിരോധിച്ച നോട്ടുകൾ ശേഖരിക്കുന്ന സുഖ്‌വിന്ദും അനുയായികളും പഴയ നോട്ടിന്റെ ‘സെക്യൂരിറ്റി ത്രെഡ്’ ഉപയോഗിച്ച് കള്ളനോട്ടുകൾ നിർമിക്കുന്നതിനുവേണ്ടിയായിരുന്നു നിരോധിച്ച നോട്ടുകൾ ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിജയനഗരയിലായിരുന്നു സംഘം താമസിച്ചിരുന്നത്.

വായിക്കുക:  ബന്ദിപ്പൂർ പാത പകൽ അടച്ചിടും എന്ന വാര്‍ത്ത‍ വ്യാജം;അങ്ങനെ ഒരു ഉദ്ദേശമില്ല;നയം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. കുമാറും സംഘവും തട്ടിപ്പുസംഘത്തിന്റെ താവളത്തിൽ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു വെടിയേറ്റത്. സുഖ്‌വിന്ദിനെ പിടികൂടിയപ്പോൾ ഇയാൾ എസ്.ഐ.യുടെ തോക്ക് തട്ടിപ്പറിക്കാൻശ്രമിച്ചു. ഈസമയം എസ്.ഐ. സ്വയംരക്ഷയ്ക്കായി പ്രതിക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Slider
Slider
Loading...

Related posts