5 മാസത്തിനിടെ നഗരത്തില്‍ ഡെങ്കിപ്പനി ബാധിച്ചത് 383 പേര്‍ക്ക്;ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ഇവയാണ്.

ബെംഗളൂരു: 5 മാസത്തിനിടെ നഗരത്തില്‍  383 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട്‌.ബൊമ്മനഹള്ളി,മഹാദേവപുര,സൌത്ത് ബെംഗളൂരു,ഈസ്റ്റ്‌ ബെംഗളൂരു എന്നീ ഭാഗങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്.

ഈ മാസം ആദ്യത്തെ പത്തു ദിവസം തന്നെ മുപ്പതോളം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു,കൊതുക് പെരുകുന്നത് തടയാന്‍ ബി ബി എം പി പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചു.

വായിക്കുക:  ഇപ്പോൾ വൈറലാവുന്നത് പ്രവചന ഹീറോയുടെ മറ്റൊരു പോസ്റ്റ്!!

ഇടവിട്ടുള്ള മഴ മൂലം കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം സാങ്ക്രമിക രോഗങ്ങളുടെ ആക്കം കൂട്ടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Slider
Slider
Loading...

Related posts

error: Content is protected !!