ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് സക് ലേഷ് പുരക്കടുത്ത് വച്ച് മലയാളി യുവാവ്‌ മരിച്ചു.

Loading...

ബെംഗളൂരു: സകലേഷ് പുരയില്‍ സുര്യോദയം കാണാന്‍ പോയ സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കൂത്താട്ടുകുളം സ്വദേശിയായ യുവാവ്‌ മരിച്ചു.വലിയ കളപ്പുരയില്‍ ജോസിന്റെയും ജൂലിയുടെയും മകന്‍ എബിന്‍ ജോസ് (28) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഗോകര്‍ണം റൂട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കത്തില്‍ പിന്നോട്ട് ഉരുണ്ടാതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

വായിക്കുക:  ഓല-യൂബർ ടാക്സികൾക്ക് നഗരത്തിൽ ഇനി തോന്നിയപോലെ പാർക്കിങ് അനുവദിക്കില്ല!!

വാഹനത്തില്‍ കൂടെ ഉണ്ടായിരുന്ന സഹോദരന്‍ എല്‍ദോ (32),പിതൃ സഹോദരീ പുത്രന്‍ സോനു (40),സോനുവിന്റെ ഭാര്യ വീണ (36),മക്കളായ സാറ (11),ഡേവിഡ് (7) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

എബിന്റെ സംസ്കാരം ഇന്ന്വൈകുന്നേരം 3 മണിക്ക് കൂത്താട്ടുകുളം ചോരക്കുഴി സൈന്റ്റ്‌ സ്റ്റീഫന്‍ പള്ളിയില്‍ നടക്കും.

Slider
Slider
Loading...

Related posts

error: Content is protected !!