ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 2.25 കിലോഗ്രാം സ്വർണം പിടിച്ചു.

Loading...

ബെംഗളൂരു: ബാങ്കോക്കിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ എത്തിയ ബെംഗളൂരു ആഡുഗോഡി സ്വദേശി ആരിഫ് ഹുസൈനിൽ (55) നിന്നാണ് ബെംഗളൂരു വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) സ്വർണം പിടിച്ചത്.

ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരിഫ് എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ വിമാനത്താവളത്തിൽ കാത്തിരുന്ന ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഒരു കിലോ വീതമുള്ള രണ്ട് സ്വർണബിസ്‌കറ്റുകളും 250 ഗ്രാമുള്ള 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചത്.

വായിക്കുക:  വിമതര്‍ക്ക് തിരിച്ചടി, രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം; സുപ്രീംകോടതി

ബെംഗളൂരുവിലെയും അയൽസംസ്ഥാനങ്ങളിലെയും സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള ആരിഫ് കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ഇയാൾ സ്ഥിരമായി വിദേശത്തുനിന്ന് സ്വർണം കടത്തുന്ന സംഘത്തിൽപ്പെട്ടയാളാണെന്ന് ഡി.ആർ.ഐ. വ്യക്തമാക്കി.

വായിക്കുക:  17-കാരി തൂങ്ങി മരിച്ചു;പ്രതിഭാഗത്ത്‌ പബ്ജി!

 

Slider
Slider
Loading...

Related posts

error: Content is protected !!