വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് നദിക്കരയിൽ മരിച്ചനിലയിൽ!!

ബെംഗളൂരു: വിജയപുരയിലെ കോൺഗ്രസ് വനിതാ നേതാവ് രേഷ്മ പദെകനുരയെ കൊൽഹാർ പാലത്തിന് സമീപത്ത് കൃഷ്ണാനദിക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടതെന്നും, കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ എ.ഐ.എം.ഐ.എം. പാർട്ടി നേതാവിനൊപ്പം കാറിൽ വ്യാഴാഴ്ച രാത്രി രേഷ്മയെ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് രേഷ്മ ഇയാളെ കാണാൻ പോയതെന്നും നേതാവുമായി വസ്തുതർക്കമുണ്ടായിരുന്നതായും രേഷ്മയുടെ ഭർത്താവ് പറഞ്ഞു.

വായിക്കുക:  റേവ് പാര്‍ട്ടി നടത്തിയ മലയാളികള്‍ അടങ്ങുന്ന 163 വിദ്യാര്‍ഥികള്‍ പിടിയില്‍;വന്‍ ലഹരിമരുന്നു ശേഖരവും പിടിച്ചെടുത്തു.

ജെ.ഡി.എസ്. വനിതാവിഭാഗം ജില്ലാ പ്രസിഡന്റായിരുന്ന രേഷ്മ 2013-ൽ ദേവരഹിപ്പരാഗി നിയമസഭാമണ്ഡലത്തിൽ ജെ.ഡി.എസ്. ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ, 2018-ലെ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!