സൈക്കിൾ യാത്രക്കാർക്കു മാത്രമായി നഗരത്തിൽ പ്രത്യേക പാത വരുന്നു;47 കിലോമീറ്റർ ദൂരം വരുന്ന പാത 4 മാസം കൊണ്ട് പ്രവർത്തനസജ്ജമാകും.

Loading...

ബെംഗളൂരു :സൈക്കിൾ യാത്രികർക്ക് മാത്രമായി പ്രേത്യേകം 47 കിലോമീറ്റർ പാത നിർമ്മിക്കാൻ ബൃഹദ് ബെംഗളൂരു മഹാ നഗര പാലികെ (BBMP).

ജയനഗർ,ബനശങ്കരി, ജെ.പി.നഗർ, യശ്വന്ത് പുര റോഡ്, മാഗഡി റോഡ്, എച്ച് എം ടി മെയിൻ റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലാണ് മോട്ടോർ രഹിത ഗതാഗത (എൻ .എം ടി) പദ്ധതിയിൽ സൈക്കിൾ പാതകൾ നിർമ്മിക്കുക.

വായിക്കുക:  നഗരത്തിലേക്ക് ഇന്റർവ്യൂവിന് വന്ന മലയാളികളുടെ ബാഗുകൾ കർണാടക ആർ.ടി.സി. ബസിൽ മോഷണം പോയി

അടുത്ത മാസം കൊണ്ട് നിർമ്മാണം ആരംഭിക്കുകയും 4 മാസത്തിൽ പൂർത്തിയാവുകയും ചെയ്യും.

2 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന സൈക്കിൾ പാത റോഡിന്റെ അതേ, നിരപ്പിൽ ആയിരിക്കും ,നടപ്പാത 15 സെന്റി മീറ്റർ ഉയരത്തിലും.

നിലവിൽ എച്ച്.എസ്.ആർ ലേ ഔട്ട്, കബ്ബൺ പാർക്ക്, ജയനഗർ തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിൾ ട്രാക്കുകൾ ഉണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!