“രേവണ്ണയും മുഖ്യമന്ത്രിയാകാൻ യോഗ്യൻ”ഖർഗയെ ചാരി തന്നെ അടിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ.

Loading...

ബെംഗളൂരു : കോൺഗ്രസിലെ ഒരു വിഭാഗം പിണങ്ങിയാലും കേന്ദ്ര നേതൃത്വവുമായി ബന്ധമുള്ള മല്ലികാർജുൻ ഖർഗെ അടക്കുള്ള വിഭാഗത്തെ കൂടെ നിർത്താം എന്ന ഉദ്ദേശത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി നടത്തിയ പ്രസ്താവനക്ക് അതേ രീതിയിൽ തിരിച്ചടി നൽകി സിദ്ധരാമയ്യ.

സീനിയർ നേതാവായ ഖർഗെ പണ്ടേ മുഖ്യമന്ത്രി ആവേണ്ടതായിരുന്നു എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്, വെറും 3 വർഷം മുന്പ് മാത്രം ജെഡിഎസ് വിട്ട് കോൺഗ്രസിൽ എത്തിയ സിദ്ധരാമയ്യ കഴിഞ്ഞ തവണ മുഖ്യമന്ത്രി ആകുകയായിരുന്നു.

വായിക്കുക:  വിമത ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എ.മാർ മുംബൈയിൽ നിന്ന് തിരിച്ചെത്തി;സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തി.

എന്നാൽ കുമാരസ്വാമിയുടെ ജ്യേഷ്ഠ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയും മുഖ്യമന്ത്രിയാകാൻ യോഗ്യനാണ് എന്നാണ് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചത്, അവശ്യം വന്നാൽ കുമാരസ്വാമിയെ മാറ്റി രേവണ്ണയെ പിൻതുണക്കാൻ തയ്യാറാണെന്ന സൂചന നൽകി.

കുമാരസ്വാമിക്കും മുൻപ് രാഷ്ട്രീയത്തിൽ ഇറങ്ങിയ ആൾ ആണ് എച്ച് ഡി ദേവഗൗഡയുടെ മകനായ എച്ച് ഡി രേവണ്ണ.

Slider
Slider
Loading...

Related posts

error: Content is protected !!