വ്യക്തിവൈരാഗ്യം അവസാനിച്ചത് ക്രൂരകൊലപാതകത്തിൽ; യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയില്‍!!

Loading...

മംഗളൂരു: വ്യക്തിവൈരാഗ്യം അവസാനിച്ചത് ക്രൂരകൊലപാതകത്തിൽ; യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയില്‍!! യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

മംഗളൂരു അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവുമാണു കണ്ടെത്തിയത്. കാല്‍പാദങ്ങളും മറ്റും ഇനിയും കണ്ടെത്തിയിട്ടില്ല.

വായിക്കുക:  'തറ'നാടകം; വിധാൻ സൗധയിൽ കിടന്നുറങ്ങി യെദ്യൂരപ്പയും ബി.ജെ.പി. നേതാക്കളും!!

പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി. തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയുമാണ് കദ്രിയില്‍ ഒരു കടയുടെ മുന്നില്‍ തള്ളിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പരിശോധനയിലാണു സമീപത്ത് ഉപേക്ഷിച്ച ഹെല്‍മെറ്റിനകത്ത് യുവതിയുടെ തല കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!