മാമ്പഴത്തോട്ടങ്ങളിലേക്ക് ഒരു വിനോദയാത്ര;”മാംഗോ പിക്കിംഗ് ടൂർ പാക്കേജി”ന്റെ ബുക്കിംഗ് ആരംഭിച്ചു…

ബെംഗളൂരു : മാമ്പഴത്തോട്ടങ്ങളിലേക്ക് യാത്ര പോകാനും നേരിട്ട് അറുത്തെടുത്ത മാമ്പഴം നുകരാനും ഒരു സുവർണാവസരം, കർണാടക മംഗോ ഡെവലപ്പ്മെന്റ് ആന്റ് മാർക്കറ്റിംഗ് കോർപറേഷൻ സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ മാംഗോ പിക്കിംഗ് പാക്കേജിന് ബുക്കിംഗ് ആരംഭിച്ചു.

ആദ്യസംഘം 19 ന് പുറപ്പെടും 100 രൂപയാണ് ടിക്കറ്റ് നിരക്ക് ,ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് മാത്രമാണ് അവസരം.

വായിക്കുക:  ബി.ജെ.പി. നേതാക്കളുടെ ഗോഡ്‌സെ പരാമർശത്തിനെതിരേ സംസ്ഥാനവ്യാപകമായി കോൺഗ്രസിന്റെ പ്രതിഷേധം

വിധാൻ സൗധയിലെ എം എസ് ബിൽഡിങ്ങിൽ നിന്ന് രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കും. കർഷകരുമായി ആശയവിനിമയത്തിലേർപ്പെടാനും അവരിൽ നിന്ന് നേരിട്ട് മാമ്പഴം വാങ്ങിക്കാനും ഉള്ള അവസരമുണ്ട്.

കോലാർ ,രാമ നഗര, ചിക്ക ബലാപുര എന്നിവിടങ്ങളിലെ തോട്ടങ്ങൾ ആണ് സന്ദർശിക്കുക.

www.ksmdmcl.org എന്ന പോർട്ടലിൽ സീറ്റ് ബുക്ക് ചെയ്യാം.

Slider
Slider
Loading...

Related posts

error: Content is protected !!