സംസ്ഥാനത്തെ പോലീസുകാർക്ക് ഡ്രൈവിങ് ലൈസൻസ് നിർബന്ധമാക്കുന്നു

Loading...

ബെംഗളൂരു: സംസ്ഥാനത്തെ പോലീസുകാർക്ക് ഡ്രൈവിങ് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ പോലീസുകാർക്കും ഇനി ഡ്രൈവിങ് ലൈസൻസ് നിർബന്ധം. വാഹനങ്ങൾ ഓടിക്കാനാവശ്യമായ എല്ലാ രേഖകളും പോലീസുകാർക്ക് ഉണ്ടാകണമെന്ന് കഴിഞ്ഞദിവസം ഡി.ജി.പി. നീലാമണി രാജു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

പോലീസ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിയതിനെത്തുടർന്നാണ് നടപടി. ഡ്രൈവർക്ക് ലൈസൻസില്ലാത്തതിനാൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നഷ്ടമായിട്ടുണ്ടെന്നും ഇത് പോലീസ് വകുപ്പിന് ബാധ്യതകൂട്ടുകയാണെന്നും ഡി.ജി.പി. വ്യക്തമാക്കി. എല്ലാ പോലീസുകാർക്കും ഡ്രൈവിങ് ലൈസൻസുണ്ടെന്ന കാര്യം ഉറപ്പുവരുത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡി.ജി.പി. നിർദേശം നൽകി.

വായിക്കുക:  ഓണാഘോഷ ചടങ്ങുകൾ മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിച്ച് ബെംഗളൂരു മലയാളി സംഘടനകൾ

നിലവിൽ ലൈസൻസ് ഇല്ലാത്തവർ എത്രയും വേഗം ലൈസൻസെടുക്കണം. ലൈസൻസ് ലഭിക്കുന്നതുവരെ ഒദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നും സർക്കുലറിൽ പറയുന്നു. നഗരത്തിലേക്കാൾ ഗ്രാമമേഖലകളിലാണ് ലൈസൻസില്ലാത്ത പോലീസുകാർ ഔദ്യോഗികവാഹനം ഓടിക്കുന്നത് കൂടുതൽ. നിയമസംരക്ഷകർതന്നെ നിയമം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും ഡി.ജി.പി. വ്യക്തമാക്കി.

Slider
Slider
Loading...

Related posts

error: Content is protected !!