കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു!

Loading...

ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ കൂടുതൽ കാൽനട മേൽപ്പാലങ്ങൾ നിർമിക്കുന്നു! പുതിയതായി 29 എണ്ണം കൂടി നിർമിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). അതേസമയം, മറ്റു പദ്ധതികൾക്കായി ഫണ്ട് കണ്ടെത്താൻ ബി.ബി.എം.പി. ബുദ്ധിമുട്ടുമ്പാഴാണ് ജനപ്രിയമല്ലാത്ത ആകാശനടപ്പാത പദ്ധതിക്ക് പണം ചെലവഴിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്.

കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കുന്നതിനാണ് ആകാശനടപ്പാതകൾ നിർമിക്കുന്നത്. നഗരത്തിൽ പലയിടത്തും ഇത്തരം സൗകര്യം ഉണ്ടെങ്കിലും പലരും ഉപയോഗിക്കാറില്ല. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി കാൽനട മേൽപ്പാലങ്ങൾ വേണമെന്ന് പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സമ്മർദത്തെ തുടർന്നാണ് 29 എണ്ണംകൂടി നിർമിക്കാനൊരുങ്ങുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിൽ (പി.പി.പി.) ആകാശനടപ്പാതകൾ നിർമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, നിർമിക്കാൻ ആരും മുന്നോട്ടുവരാത്തതിനാൽ ബി.ബി.എം.പി. തന്നെ നിക്ഷേപം നടത്താൻ തീരുമാനിക്കുകയായിരുന്നു.

വായിക്കുക:  "കുറേനാൾ ഞാൻ പോരാടി, പക്ഷേ ഇന്ന് ഞാൻ അടിയറവ് പറയുകയാണ്"; കാണാതായ വി.ജി. സിദ്ധാർഥ അവസാനമെഴുതിയ കത്ത് പുറത്ത്..

29 ആകാശനടപ്പാതകളുടെ വിശദപദ്ധതിരേഖ തയ്യാറായിട്ടുണ്ടെന്നും നിർമാണ ഉത്തരവ് കൈമാറിയിട്ടുണ്ടെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. 50 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. കാൽനടയാത്രക്കാർ ആകാശനടപ്പാതകൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ലിഫ്റ്റുകളിലും എസ്കലേറ്ററുകളിലും ഓൺലൈൻ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുമെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വായിക്കുക:  മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

 

Slider
Slider
Loading...

Related posts

error: Content is protected !!