റെയില്‍വേ യാത്രക്കാരെ ഞെട്ടിക്കാന്‍ ബയപ്പനഹള്ളി!നഗരത്തിലെ മൂന്നാമത്തെ റെയിൽവേ കോച്ചിംഗ് ടെർമിനൽ ബയപ്പനഹള്ളിയിൽ ജൂണിൽ പ്രവർത്തനമാരംഭിക്കും;ലോക നിലവാരമുള്ള റെയില്‍വേ ടെര്‍മിനല്‍ 3 വര്‍ഷത്തിനുള്ളില്‍ തയ്യാറാകും;ചിത്രശലഭത്തിന്റെ ഡിസൈനുള്ള കെട്ടിടം,വിമാനത്താവളത്തിലെ പോലെ പ്രത്യേകം ആഗമന-നിഗമന പാതകൾ,250 കോടി മുതൽ മുടക്കുന്ന പ്രൊജക്റ്റിന്റെ പ്രത്യേകതകള്‍ ഇവയാണ്.

ബെംഗളൂരു : ക്രാന്തിവീരസംഗൊള്ളി രായണ്ണ മജസ്റ്റിക് സിറ്റി റെയിൽവേ സ്‌റ്റേഷനും യശ്വന്ത് പൂർ റെയിൽവേ ടെർമിനലിനും ശേഷം നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലാകാൻ ബയപ്പനഹള്ളി തയ്യാറെടുക്കുന്നു എന്ന വാർത്ത ഞങ്ങൾ മാസങ്ങൾക്ക് മുൻപേ പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ത്യൻ റെയിൽവേ ബോർഡ് വികസന കോർപറേഷനും (KRSDC) ബൃഹത് ബംഗളൂരു മഹാ നഗരപാലിക(BBMP) യും ചേർന്ന് ഇന്ന് പുതിയതായി നിർമിക്കുന്ന ടെർമിനൽ ബിൽഡിങ് ബ്ലൂ പ്രിൻറ് പുറത്തിറക്കി.

ഒരു ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഉള്ള ബിൽഡിംഗിൽ വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.

132 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയിൽ 30 ഏക്കര് സ്വകാര്യ സംരംഭകർക്കായി 99 വർഷത്തേക്ക് പാട്ടത്തിനു നൽകും, 26 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് നിർമിക്കാൻ ആവശ്യമായ സ്ഥലം ഇതിൽ ലഭിക്കും.

വായിക്കുക:  കര്‍ണാടക രാഷ്ട്രീയം പുകയുമ്പോള്‍ ഡി.കെ.ശിവകുമാര്‍ ഓസ്ട്രേലിയയില്‍ അടിച്ചു പൊളിക്കുന്നു;പ്രതിബന്ധങ്ങളെ പുഷ്പം പോലെ നേരിടാറുള്ള നേതാവിന്റെ ആഭാവത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ചങ്കിടിപ്പ് ഏറുന്നു.

250 കോടി രൂപയാണ് മൊത്തം പദ്ധതിയുടെ ചെലവ് മൂന്നുവർഷംകൊണ്ട് ടെർമിനൽ പ്രവർത്തനമാരംഭിക്കും എന്നാല്‍ കൊമേഷ്യൽ കോംപ്ലക്സുകൾ എട്ടു മുതൽ പത്ത് വർഷം വരെ എടുക്കും പ്രവർത്തനം തുടങ്ങാൻ

അടുത്ത 20 വർഷത്തിൽ ദിവസേന ഒമ്പതുലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ തക്ക രീതിയിൽ ആണ് ടെർമിനൽ നിർമ്മിക്കുന്നത്

“വിമാനത്താവളങ്ങളിലേത് പോലെ യാത്രക്കാർക്ക് കാത്തിരിപ്പു കേന്ദ്രങ്ങളും ഡിപ്പാർച്ചർ ,അറൈവൽ  ഗേറ്റുകളും നിർമ്മിക്കും. ട്രെയിൻ പോകുന്നതിന് 20 മിനിറ്റ് മുൻപ് മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളൂ ഉള്ളൂ” റെയിൽവേ ഡെവലപ്മെൻറ് കോർപറേഷൻ ഒരംഗം അറിയിച്ചു.

ടെർമിനലിനെ പ്രധാന കെട്ടിടം ചിത്രശലഭത്തിനെ മാതൃകയിലാണ് ആണ് നിർമ്മിക്കുന്നത് അത് മേൽക്കൂരയിൽ പ്രകൃതി സൗഹൃദം ആക്കുന്നതിനു വേണ്ടി പൂന്തോട്ടവും ഒരുക്കുന്നുണ്ട് .പൂന്തോട്ട നഗരമെന്ന ബെംഗളൂരുവിന്റെ പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ ആയിരിക്കും ഇത്.

വായിക്കുക:  ഓരോ കുടുംബവും പ്രതിമാസം ഹോട്ടൽ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ശരാശരി 3586 രൂപ! നഗരത്തിലെ ഭക്ഷണ വിപണി 20014 കോടി രൂപയുടേത്; 42000 റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിൽ അധികം പേർ;മറ്റ് മെട്രോ നഗരങ്ങളെ താരതമ്യം ചെയ്യുമ്പോൾ നമ്മ ബെംഗളൂരുവിന് മുന്നാം സ്ഥാനം.

ഇപ്പോൾ തന്നെ നിരവധി റിയൽ എസ്റ്റേറ്റ്, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവർ  ഈ പദ്ധതിയുടെ വ്യാവസായിക സമുച്ചയത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ലോകനിലവാരമുള്ള ടെര്‍മിനലില്‍ പ്രത്യേകം അറൈവല്‍,ഡിപ്പര്‍ചര്‍  ടെര്‍മിനല്‍സ് ,ഡിജിറ്റല്‍ സൈനാജ്,കന്വേയര്‍ ബെല്‍റ്റ്‌,എസ്കാലട്ടെര്‍,എക്സിക്യൂട്ടീവ് ലോഞ്ച്,ഫ്രീ വി ഫൈ ,ബാറ്ററി യില്‍ പ്രവര്‍തിക്കുന്ന ബഗ്ഗി ,ഫുഡ്‌ കോര്‍ട്ട്,മറ്റ് വിനോദങ്ങള്‍ ,എ ടി എം എന്നിവ സജ്ജീകരിക്കും.മെട്രോ സ്റ്റേഷന്‍ അടുത്തുള്ളതിനാല്‍ ഇത് ഒരു മോഡല്‍ ട്രാന്‍സിറ്റ് ഹബ് ആയി മാറും.

അതേസമയം ബയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ കോച്ചിങ് ടെർമിനൽ ജൂണ്‍ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ അധികാരികൾ അറിയിച്ചു .

യാത്രക്കാരുടെ തിരക്ക് മൂലം കഷ്ടതകൾ അനുഭവിക്കുന്ന സിറ്റി റെയിൽവേ സ്റ്റേഷൻ,യശ്വന്തപുരം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ഇന്ന് ഏതാനും ദീർഘദൂര ട്രെയിനുകളെ പുതിയ കോച്ചിങ് ടെർമിനൽ തയ്യാറായതിനു ശേഷം ഇവിടേക്ക് മാറ്റും.

Slider
Slider
Loading...

Related posts

error: Content is protected !!