‘പേടിപ്പെടുത്തുന്ന’ പ്രണയവും റൊമാന്‍സും!! ‘നീയാ 2’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

Loading...

അത്ഭുത വിജയം നേടിയ കമല്‍ ഹാസന്‍ ചിത്രം ‘നീയാ’യുടെ പേര് കടമെടുത്ത് തയാറാക്കുന്ന ‘നീയാ 2’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയ് നായകനായെത്തുന്ന ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് നായികമാര്‍. ജംബോ സിനിമാസിനുവേണ്ടി ഏ ശ്രീധര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍-റൊമാന്‍സ് ചിത്രമാണ് നീയാ 2.

വായിക്കുക:  'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി

പഴയ ‘നീയാ’യും ‘നീയാ 2’ ഉം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കഥയ്ക്ക് അനിവാര്യമായത്  കൊണ്ട് ശ്രീപ്രിയയില്‍ നിന്നും ടൈറ്റില്‍ വാങ്ങി ‘നീയാ 2’ എന്ന് പേരിടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

‘നീയാ 2ന്‍റെ ചിത്രീകരണം ചാലക്കുടി, കൊടൈക്കനാല്‍, ഊട്ടി, തലക്കോണം എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത്. ഗ്രാഫിക്സ് സ്‌പെഷ്യല്‍ എഫക്‌ട്സ് ഉപയോഗിച്ചാണ് ചിത്രത്തിന് പ്രത്യേക എഫക്റ്റ്സ് നല്‍കിയിരിക്കുന്നത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!