“ചൗക്കീദാര്‍ ചോര്‍ ഹെ”പ്രസ്താവന രാഹുല്‍ ഗാന്ധി പെട്ടു;തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി;24 മണിക്കൂറിനകം മറുപടി നല്‍കണം.

Loading...

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നത്.

റഫാൽ കേസിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ അമേഠിയിൽ പത്രിക നൽകാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് അമേഠിയിൽ രാഹുൽ പ്രസംഗിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപിയുടെ പരാതി.

വായിക്കുക:  കയറിയ വെള്ളം തിരിച്ചൊഴുകുന്നു; ഒരു വിമതൻ കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി;3 പേർ അയഞ്ഞു;പ്രതീക്ഷയുമായി സഖ്യ സർക്കാർ.

ഇത് സംബന്ധിച്ച മുഴുവൻ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രൽ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. രാഹുൽ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടര്‍ നടപടി സ്വീകരിക്കുക.

ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹര്‍ജിയും ഫയൽ ചെയ്തിട്ടുണ്ട്. 22 നാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!