പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്‌ വിട്ടു;പാര്‍ട്ടിയോട് വിടപറയുന്നത് ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ വീറോടെ പിന്തുണച്ചിരുന്ന പെണ്‍പുലി.

കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഇന്നലെ ഒഴിവാക്കിയിരുന്നു.

തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തിയറിയിച്ച് കൊണ്ടാണ്​ പ്രിയങ്ക ചതുർവേദിയുടെ രാജി. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു‌ഃഖമുണ്ടെന്ന്​ പ്രിയങ്ക ഇന്നലെ ട്വീറ്റ്​ ചെയ്​തിരുന്നു.

വായിക്കുക:  കെ.കെ.ടി.എഫ് മഡിവാളയിലെ കല്ലട ഓഫീസ് ഉപരോധിച്ചു.

പാർട്ടിക്ക് വേണ്ടി താന്‍​ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നത്​ സങ്കടകരമാണെന്നുമാണ് പ്രിയങ്ക ചതുർവേദി ഇന്നലെ  ട്വിറ്ററില്‍ കുറിച്ചത്. സൈബറിടത്തിലും മാധ്യമങ്ങളിലും  കോണ്‍ഗ്രസിന്‍റെ പെണ്‍പുലിയായിരുന്നു പ്രിയങ്ക ചതുർവേദി.

Slider
Slider
Loading...

Related posts

error: Content is protected !!