വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ.

കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം, പഴം, നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.- ഇതാണ് സാധാരണയായി ഒരുങ്ങുന്ന വിഷു കണി.

വായിക്കുക:  പ്രധാ​ന​മ​ന്ത്രിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച്ച; പ്രധാനമന്ത്രി എത്തുന്നതിന് മുൻപേ പോലീസുകാരന്റെ തോക്കിൽ നിന്ന് വെടി പൊട്ടി!

തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. വിഷുകണി കണ്ടുണര്‍ന്നാല്‍ പിന്നെ കൈനീട്ടവും വിഷു സദ്യയുമാണ്‌ അടുത്ത ആകര്‍ഷണം.

വിഷുവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും നിലവിലുണ്ട്. രാവണനെ ശ്രീരാമന്‍ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് അതില്‍ ഏറ്റവും പ്രധാനം. അതിന്‍റെ ഭാഗമായാണ് പടക്കം പൊട്ടിച്ചാഘോഷിക്കുന്നത്.

വായിക്കുക:  മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം കേട്ടതിനെ തുടര്‍ന്ന് ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച സംഭവം വിവാദമായി.

എല്ലാ മലയാളികൾക്കും ബെംഗളൂരു വാർത്തയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

Slider
Slider
Loading...

Related posts

error: Content is protected !!