പോളിങ് ബൂത്തിനുള്ളിലേക്ക് മൊബൈൽ ഫോണിന് വിലക്ക്!

ബെംഗളൂരു: പോളിങ് ബൂത്തിനുള്ളിലേക്ക് മൊബൈൽഫോൺ പ്രവേശിപ്പിക്കുന്നത് കർശനമായി വിലക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ ഇതുസംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് മാർഗനിർദേശം കൈമാറി. പോളിങ് ബൂത്തിന്റെ നൂറുമീറ്റർ ചുറ്റളവിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കിയിട്ടുണ്ട്.

വോട്ടിന് പണം നൽകുന്നതും സ്വീകരിക്കുന്നതും കണ്ടെത്തിയാൽ കേസെടുക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. വരുംദിവസങ്ങളിൽ വോട്ടുചെയ്യുന്നതിനുള്ള ബോധവത്കരണ പരിപാടികൾ നടപ്പാക്കുമെന്ന് ബെംഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

വായിക്കുക:  കുരങ്ങുപനി ഭീതിയിൽ വീണ്ടും ശിവമോഗ; മരണം 12ആയി, 6 പേർ ആശുപത്രിയിൽ.

2007 മുതൽ മൊബൈൽ ഫോണിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈവർഷം കർശനമായി നടപ്പാക്കാനാണ് നിർദേശം ലഭിച്ചിട്ടുള്ളത്. ബൂത്തുകളിൽ മൊബൈൽഫോണുമായി എത്തുന്നവർക്ക് ഫോൺസൂക്ഷിക്കാൻ പ്രത്യേക സ്ഥലം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിന് പ്രത്യേക ഗാർഡുമാർ ഉണ്ടാകില്ല.

Slider
Slider
Loading...

Related posts

error: Content is protected !!