കണ്ണൂർ എക്സ്പ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു : ദിവസങ്ങളോളം യാത്രക്കാരെ ദുരിതത്തിലാക്കി ബാനസവാടിയിൽനിന്ന്‌ പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് ഇന്നലെ യശ്വന്തപുരത്തേക്ക്‌ തിരിച്ചെത്തി .

രാത്രി ഏഴുമണിയോടെ ആറാം പ്ലാറ്റ് ഫോറത്തിൽ വണ്ടി എത്തിയിരുന്നു .എല്ലാ കമ്പാർട്ട്മെന്റിന്മേലും യശ്വന്തപുർ -കണ്ണൂർ എന്ന പുതിയ ബോർഡുകൾ സ്ഥാപിച്ചു .യാത്രക്കാർ ആഹ്ലാദം മറച്ചുവെച്ചില്ല .അവർക്ക്‌ ദീപ്‌തി- ആർഎ സി പ്രവർത്തകർ മധുരം വിതരണം ചെയ്തു .ലോക്കോ പൈലറ്റ് മൂർത്തിയെ പ്രവർത്തകർ പൊന്നാടയണിയിച്ച് അനുമോദിച്ചു .കൃത്യം എട്ടുമണിക്കുതന്നെ വണ്ടി യശ്വന്തപുരത്തുനിന്ന് പുറപ്പെട്ടു .

ദീപ്തി -ആർഎസി പ്രവർത്തകരായ സന്തോഷ്‌കുമാർ കൃഷ്‌ണകുമാർ ,സലീഷ് ,ബേബിജോൺ, പി .കെ .സജി ,വിഷ്ണുമംഗലം കുമാർ തുടങ്ങിയവർ യശ്വന്തപുരം സ്റ്റേഷനിൽ എത്തിയിരുന്നു .

മലയാളികളുടെ പോരാട്ടത്തിന്റെ നാൾവഴികൾ താഴെ:

Slider
Slider
Loading...
വായിക്കുക:  രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിയ്ക്കും;നഗരത്തില്‍ ഇന്ന് മുതല്‍ 3 ദിവസം സമ്പൂര്‍ണ മദ്യ നിരോധനം!

Written by 

കേരള ശബ്ദം ആഴ്ചപ്പതിപ്പിന്റെ ബെംഗളൂരു ബ്യുറോ ചീഫ് ആണ് ലേഖകന്‍.നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്.കേരള ശബ്ദത്തില്‍ ഇപ്പോള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Related posts

error: Content is protected !!