സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായ രാഹുൽ ദ്രാവിഡിന് വോട്ട് ചെയ്യാൻ കഴിയില്ല!

ബെംഗളൂരു: സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായ രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ട് ചെയ്യാൻ കഴിയില്ല! മുൻപ് ദ്രാവിഡ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്​സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറില്‍ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും മാറിയെങ്കിലും പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം പൂരിപ്പിച്ച്‌ നല്‍കിയിട്ടില്ല. ഇതോടെയാണ് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത്.

വായിക്കുക:  ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഏഴായി;60ല്‍ അധികം പേരെ രക്ഷപ്പെടുത്തി.

രാഹുല്‍ നേരിട്ട് ഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയുള്ളൂ. അധികൃതര്‍ രണ്ട് തവണ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

Slider
Slider
Loading...

Related posts

error: Content is protected !!